View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വൃന്ദാവനം ...

ചിത്രംതൊഴില്‍ അല്ലെങ്കില്‍ ജയില്‍ (1985)
ചലച്ചിത്ര സംവിധാനംകെ ജി രാജശേഖരന്‍
ഗാനരചനകണിയാപുരം രാമചന്ദ്രന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംഉണ്ണി മേനോന്‍, അമ്പിളി, അശോകന്‍

വരികള്‍

Added by vikasvenattu@gmail.com on June 9, 2010

വൃന്ദാവനം വൃന്ദാവനം
ജീവിതമൊരു മദവൃന്ദാവനം
ഇന്ദീവരാക്ഷനും രാധികമാരും
നടനം പഠിച്ച പൂങ്കാവനം
സുന്ദരവസന്ത പൂങ്കാവനം
(വൃന്ദാവനം)

അലങ്കാരവിളക്കുകളരഞ്ഞാണം ചാര്‍ത്തുമീ-
യാരാമത്തിന്‍ രോമാഞ്ചമേ
അല്ലേ? അരളിപ്പൂവല്ലേ?
അല്ലേ? കുടമുല്ലപ്പൂവല്ലേ?
അഞ്ചിതള്‍ വിടര്‍ന്ന ചെന്താമരയല്ലേ?
നീയെന്‍ പഞ്ചാമൃതമല്ലേ?
(വൃന്ദാവനം)

അറിയാത്ത രാഗങ്ങള്‍ പാടിനടക്കുന്നൊ-
രനുരാഗത്തിന്‍ ശലഭങ്ങളേ
അല്ലേ? ശ്രീരാഗമല്ലേ?
അല്ലേ? മോഹനരാഗമല്ലേ?
സപ്തസ്വരങ്ങള്‍ സംഗമസന്ധ്യയല്ലേ?
നമ്മള്‍ ഒന്നായ്‌ത്തീരുകയല്ലേ?
(വൃന്ദാവനം)

----------------------------------

Added by jayalakshmi.ravi@gmail.com on July 14, 2010
Lallalaalalaa...lallalaalallaa...
Vrundaavanam vrundaavanam
jeevithamoru madavrundaavanam
madavrundaavanam...
indeevaraakshanum raadhikamaarum
nadanam padicha poonkaavanam
sundara vasantha poonkaavanam - 2
vrundaavanam vrundaavanam
jeevithamoru madavrundaavanam

alankaaravilakkukalaranjaanam chaarthumee-
yaaraamathin romaanchame
lalalallala....
(alankaaraa....)
alle aralippoovalle
alle kudamullappoovalle
anchithal vidarnna chenthaamarayalle
neeyen panchaamruthamalle
vrundaavanam vrundaavanam
jeevithamoru madavrundaavanam

ariyaatha raagangal paadinadakkunno-
ranuraagathin shalabhangale
lallalaa...
(ariyaatha....)
alle sreeraagamalle
alle mohanaraagamalle
sapthaswarangal sangamasandhyayalle
nammal onnaaytheerukayalle - 3
(vrundaavanam....) 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇന്നല്ലെ നമ്മുടെ ജന്മദിനം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കാലനില്ലാക്കാലം
ആലാപനം : പി ജയചന്ദ്രൻ, അമ്പിളി, സി ഒ ആന്റോ   |   രചന : കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഇതാ ഭാരതം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കണിയാപുരം രാമചന്ദ്രന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍