View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജാതിമതജാതി ...

ചിത്രംഅരപ്പവന്‍ (1961)
ചലച്ചിത്ര സംവിധാനംകെ ശങ്കര്‍
ഗാനരചനകെടാമംഗലം സദാനന്ദന്‍
സംഗീതംജി കെ വെങ്കിടേഷ്‌, പി എസ്‌ ദിവാകര്‍
ആലാപനംപി ലീല, പി ബി ശ്രീനിവാസ്‌, കെ പി എ സി സുലോചന

വരികള്‍

Lyrics submitted by: Indu Ramesh

Jaathee matha jaathee
oru manujane manujan maatti niruthidum
vyaadhee pala jaathee...
(jaathee...)

oruvane kandu parayumo
thirichariyumo swantha jaathi (oruvane..)
ayalukal thammilakaluvaan
adarilanayuvaanalla neethi...
(jaathee...)

athulamee randu karalukal
onnu kalarave enthu jaathee (athulamee..)
ulakame nerilethiru nilkkatte
pranayikalkkilla bheethi
pranayikalkkilla bheethi...

chattangalokke maattaano puthu
chittakal naattil varuthaano
chattam paranju kuttam thiranju
thettuvathenthinu koottare..
ee chittakal maattuka koottare...
ee chittakal maattuka koottare...

vedam chonnathu kalavaano puthu
vaadam kondathu kalayaano
geethayil chonna chaathurvarnnyam
thozhilaalikalude union
athu naalu tharam thozhil union
athu naalu tharam thozhil union....

pulayante raktham..
purohitha raktham..
kraisthava raktham..
musalmaante raktham..
nokkuka nokkuka illa vyathyaasam
neekkuka neekkuka jaathi vishwaasam

krishnante geethaavedam..
budhante panchasheelam..
kristhudevante thyaagam..
nabi than mahaa sthairyam..
othu chernnezhum saakshaal gaandhidevante thathwam
nisthulamarulatte shaashwatha samaadhaanam...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

ജാതീ മത ജാതീ
ഒരു മനുജനെ മനുജന്‍ മാറ്റി നിറുത്തിടും
വ്യാധീ പല ജാതീ...
(ജാതീ...)

ഒരുവനെ കണ്ടു പറയുമോ
തിരിച്ചറിയുമോ സ്വന്ത ജാതി (ഒരുവനെ..)
അയലുകള്‍ തമ്മിലകലുവാന്‍
അടരിലണയുവാനല്ല നീതി...
(ജാതീ...)

അതുലമീ രണ്ടു കരളുകള്‍
ഒന്നു കലരവേ എന്തു ജാതീ (അതുലമീ...)
ഉലകമേ നേരിലെതിരു നില്‍ക്കട്ടെ
പ്രണയികള്‍ക്കില്ല ഭീതി
പ്രണയികള്‍ക്കില്ല ഭീതി...

ചട്ടങ്ങളൊക്കെ മാറ്റാനോ പുതു
ചിട്ടകള്‍ നാട്ടില്‍ വരുത്താനോ
ചട്ടം പറഞ്ഞു കുറ്റം തിരഞ്ഞു
തെറ്റുവതെന്തിനു കൂട്ടരേ..
ഈ ചിട്ടകള്‍ മാറ്റുക കൂട്ടരേ...
ഈ ചിട്ടകള്‍ മാറ്റുക കൂട്ടരേ...

വേദം ചൊന്നത് കളവാണോ പുതു
വാദം കൊണ്ടത്‌ കളയാനോ
ഗീതയില്‍ ചൊന്ന ചാതുര്‍വര്‍ണ്ണ്യം
തൊഴിലാളികളുടെ യൂണിയന്‍
അതു നാലു തരം തൊഴില്‍ യൂണിയന്‍
അതു നാലു തരം തൊഴില്‍ യൂണിയന്‍...

പുലയന്റെ രക്തം..
പുരോഹിത രക്തം..
ക്രൈസ്തവ രക്തം..
മുസല്‍മാന്റെ രക്തം..
നോക്കുക നോക്കുക ഇല്ല വ്യത്യാസം
നീക്കുക നീക്കുക ജാതിവിശ്വാസം..

കൃഷ്ണന്റെ ഗീതാവേദം..
ബുദ്ധന്റെ പഞ്ചശീലം..
ക്രിസ്തുദേവന്റെ ത്യാഗം..
നബി തന്‍ മഹാസ്ഥൈര്യം ..
ഒത്തുചേര്‍ന്നെഴും സാക്ഷാല്‍ ഗാന്ധിദേവന്റെ തത്ത്വം
നിസ്തുലമരുളട്ടെ ശാശ്വത സമാധാനം....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചെക്കനും വന്നേ
ആലാപനം : എ പി കോമള   |   രചന : കെടാമംഗലം സദാനന്ദന്‍   |   സംഗീതം : ജി കെ വെങ്കിടേഷ്‌, പി എസ്‌ ദിവാകര്‍
ആരാധനീയം
ആലാപനം : കെ പി എ സി സുലോചന   |   രചന : കെടാമംഗലം സദാനന്ദന്‍   |   സംഗീതം : ജി കെ വെങ്കിടേഷ്‌, പി എസ്‌ ദിവാകര്‍
വാടിക്കരിയുന്ന
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : കെടാമംഗലം സദാനന്ദന്‍   |   സംഗീതം : ജി കെ വെങ്കിടേഷ്‌, പി എസ്‌ ദിവാകര്‍
കഞ്ഞിക്കു
ആലാപനം : കെ പി എ സി സുലോചന   |   രചന : കെടാമംഗലം സദാനന്ദന്‍   |   സംഗീതം : ജി കെ വെങ്കിടേഷ്‌, പി എസ്‌ ദിവാകര്‍
കരയാതെ കരയാതെ
ആലാപനം : പി ലീല   |   രചന : കെടാമംഗലം സദാനന്ദന്‍   |   സംഗീതം : ജി കെ വെങ്കിടേഷ്‌, പി എസ്‌ ദിവാകര്‍
ബെന്മിഹിയ
ആലാപനം : പട്ടം സദന്‍   |   രചന : കെടാമംഗലം സദാനന്ദന്‍   |   സംഗീതം : ജി കെ വെങ്കിടേഷ്‌, പി എസ്‌ ദിവാകര്‍
മത്തുപിടിക്കും
ആലാപനം : പി ലീല, പി ബി ശ്രീനിവാസ്‌   |   രചന : കെടാമംഗലം സദാനന്ദന്‍   |   സംഗീതം : ജി കെ വെങ്കിടേഷ്‌, പി എസ്‌ ദിവാകര്‍
നിത്യപട്ടിണി തിന്നു
ആലാപനം : കെ പി എ സി സുലോചന   |   രചന : കെടാമംഗലം സദാനന്ദന്‍   |   സംഗീതം : ജി കെ വെങ്കിടേഷ്‌, പി എസ്‌ ദിവാകര്‍
പിന്നെയും ഒഴുകുന്നു
ആലാപനം : കെടാമംഗലം സദാനന്ദന്‍   |   രചന : കെടാമംഗലം സദാനന്ദന്‍   |   സംഗീതം : ജി കെ വെങ്കിടേഷ്‌, പി എസ്‌ ദിവാകര്‍