രാവില്‍ പൂന്തേന്‍ ...
ചിത്രം | നാടുവാഴികള്‍ (1989) |
ചലച്ചിത്ര സംവിധാനം | ജോഷി |
ഗാനരചന | ഷിബു ചക്രവര്‍ത്തി |
സംഗീതം | ശ്യാം |
ആലാപനം | ഉണ്ണി മേനോന്‍, ദിനേശ് |
വരികള്‍
Added by devi pillai on March 10, 2009 രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ ആടിപ്പാടാന്‍ നീയും പോരാമോ ആരിയങ്കാവില്‍ വേലകഴിഞ്ഞൂ ആവണിപ്പാടത്ത് പൂക്കള്‍കൊഴിഞ്ഞു ആറ്റിലാടുന്ന ആമ്പല്‍പ്പൂവിന്റെ തേന്‍ നുകര്‍ന്നേവരാം ചെല്ലപ്പൂഞ്ചെണ്ടൊന്നു കൊണ്ടുംതരാം തീരത്തു ചായുന്ന നറും പൂഞ്ചില്ല ഞാനൊന്നുലച്ചു പൂമാരിപെയ്യുമ്പോള്‍ ആറിന്നാരാമമാകുന്നു രാവില്‍ വെള്ളിനിലാവിന്‍ വെണ്‍പട്ടുചൂടും ആറിന്‍പൂമണി മാറില്‍ അല്ലികള്‍ കൂമ്പിയ വെള്ളാമ്പല്‍ പൂവുകള്‍ പാതിപൂമിഴി നീട്ടുമ്പോള്‍ നാടന്‍ കാറ്റില്‍ നറുമണം ലാലാലാലാ ലലലല......... രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ ആടിപ്പാടാന്‍ നീയും പോരാമോ മാനത്തേ മാറാപ്പില്‍ നിന്നും മാണിക്യക്കല്ലിട്ടതാര് മാണിക്യം കാണാതെ പാവം മാറാപ്പുതാങ്ങുന്നു രാവ് വെള്ളിപ്പൂവാമ്പല്‍ ചെണ്ടിലിരുന്നു കാറ്റിലതുപറഞ്ഞാടി അല്ലൊപ്പൂത്താരം കാറ്റിലുലഞ്ഞു ആമ്പലൊന്നലിഞ്ഞാടുമ്പോള്‍ മൂളിപ്പോയി പരിമളം ലാലാലാലാ ലലലല......... രാവില്‍ പൂന്തേന്‍ തേടും പൂങ്കാറ്റേ ആടിപ്പാടാന്‍ നീയും പോരാമോ ---------------------------------- Added by devi pillai on March 10, 2009 ravil poonthen thedum poonkaatte aadippadan neeyum poramo aariyankavil velakazhinju aavanippadathu pookkal kozhinjoo aattiladunna aambalpoovinte thennukarnne varaam chellapponchendonnu koode kondum tharamm theerathu chaayunna narumpoonchilla njaanonnulachu poomaaripeyyumpol aarinn- aaraamamaakunnu raavil vellinilaavin venpattu choodum aarin poomani maaril allikal koombiya vellaambal poovukal paathipoomizhi neettumpol naadankaattil narumanam laalaalaalaa laalalala ravil poonthen thedum poonkaatte aadippadan neeyum poramo maanathe maarappil ninnum maanikyakkallittathaaru maanikyam kaanaathe paavam maaraappuperunnu raavu vellippoovaambal chendilirunnu kaattilathuparanjaadi allippoothaaram kaattillulanju aambalonnalinjaadumpol moolippoyi parimalam ravil poonthen thedum poonkaatte aadippadan neeyum poramo... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓ നദിയോരത്തില്
- ആലാപനം : ദിനേശ്, കൃഷ്ണചന്ദ്രന്‍ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ശ്യാം
- വെണ്‍ തൂവല്‍ പക്ഷി
- ആലാപനം : ദിനേശ് | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : ശ്യാം