View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kandittilla Njaan [Chandanathin Gandhamarinju] ...

MovieChakkikkotha Chankaran (1989)
Movie DirectorP Krishnakumar
LyricsPoovachal Khader
MusicShankar Ganesh
SingersKS Chithra, Krishnachandran

Lyrics

Lyrics submitted by: Viji

kandittilla njaan eevidhidham
malar chendu poloru manasam
enthoralbhutha premasoubhagam
enthoraadarsha sourabham
sidhiyaanavan sudhiyaanavan
sathya sandhyathayaanavan
vithamenthinu vidhyayenthinu
vidhyuthanganu verini.......

chandanathin gandhamarinju... njaninnu
kunkumathin menmayarinju (2)
kannum kannum cherumbo
nenchil raagam vingumol
en mridangam ninne vilippu

chandanathin gandhamarinju...
kunkumathin menmayarinju
chandanathin gandhamarinju... njaninnu
kunkumathin menmayarinju
kannum kannum cherumbol
nenchil raagam vingumol
en hridantham ninne vilippu

swarnathin pathrathil
annam nee thannittum (2)
doore njaan maari ninnu

ninte karalin thalamennil
pakaruka nin viralaal

aathmaavin ponveena
kayyil njaan thannittum (2)
meettuvan nee marannu

ninte chiriyum ninte mozhiyum
jeevanil thenmazhayaayi

chandanathin gandhamarinju...
kunkumathin menmayarinju

kannum kannum cherumbo
nenchil raagam vingumol

en hridantham ninne vilippu
വരികള്‍ ചേര്‍ത്തത്: വിജി

കണ്ടിട്ടില്ല ഞാൻ ഈ വിധം
മലർ ചെണ്ടു പോലൊരു മാനസം
എന്തൊരത്ഭുത പ്രേമസൌഭഗം
എന്തൊരാദർശ സൌരഭം
സിദ്ധിയാണവൻ ശുദ്ധിയാണവൻ
സത്യ സന്ധതയാണവൻ
വിത്തമെന്തിനു വിദ്യയെന്തിനു
വിദ്യുതാംഗനു വേറിനി

ചന്ദനത്തിൻ ഗന്ധമറിഞ്ഞു..... ഞാനിന്ന്
കുങ്കുമത്തിൻ മേന്മയറിഞ്ഞു (2)
കണ്ണുംകണ്ണും ചേരുമ്പോൾ
നെഞ്ചിൽ രാഗം വിങ്ങുമ്പോൾ
എൻ മൃദംഗം നിന്നെ വിളിപ്പൂ

ചന്ദനത്തിൻ ഗന്ധമറിഞ്ഞു..... ഞാനിന്ന്
കുങ്കുമത്തിൻ മേന്മയറിഞ്ഞു (2)
കണ്ണുംകണ്ണും ചേരുമ്പോൾ
നെഞ്ചിൽ രാഗം വിങ്ങുമ്പോൾ
എൻ ഹൃദന്തം നിന്നെ വിളിപ്പൂ

സ്വർണ്ണത്തിൻ പാത്രത്തിൽ
അന്നം നീ തന്നിട്ടും (2)
ദൂരെ ഞാൻ മാറി നിന്നു

നിന്റെ കരളിൻ താളമെന്നിൽ
പകരുക നിൻ വിരലാൽ

ആത്മാവിൻ പൊൻവീണ
കയ്യിൽ ഞാൻ തന്നിട്ടും (2)
മീട്ടുവാൻ നീ മറന്നു

നിന്റെ ചിരിയും നിന്റെ മൊഴിയും
ജീവനിൽ തേന്മഴയായ്

ചന്ദനത്തിൻ ഗന്ധമറിഞ്ഞു..... ഞാനിന്ന്
കുങ്കുമത്തിൻ മേന്മയറിഞ്ഞു
നെഞ്ചിൽ രാഗം വിങ്ങുമ്പോൾ

എൻ ഹൃദന്തം നിന്നെ വിളിപ്പൂ


Other Songs in this movie

Odaathe Maane [Panthu]
Singer : Chorus, Krishnachandran   |   Lyrics : Poovachal Khader   |   Music : Shankar Ganesh