രാത്രിമലരിന്‍ ആര്‍ദ്ര മിഴിയില്‍ ...
ചിത്രം | അഗ്നിപ്രവേശം (1989) |
ചലച്ചിത്ര സംവിധാനം | സി പി വിജയകുമാർ |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | എം ജി രാധാകൃഷ്ണന്‍ |
ആലാപനം | എം ജി ശ്രീകുമാർ, രാധിക സുരേഷ്‌ഗോപി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Added by madhavabhadran on October 7, 2010 (പു) രാത്രിമലരിന്‍ ആര്‍ദ്ര മിഴിയില്‍ അലിയും ചന്ദ്രകിരണം (2) (സ്ത്രീ) ചൊല്ലാമൊഴി തന്‍ ഹൃദയ മുകുളം നിറയും സാഗരമൗനം (പു) രാത്രിമലരിന്‍ ആര്‍ദ്ര മിഴിയില്‍ അലിയും ചന്ദ്രകിരണം (പു) കണ്ടു മറന്ന കിനാവുകളിന്നൊരു കനകവല്ലരിയായെങ്കില്‍ (2) (സ്ത്രീ) മിന്നാമിന്നികള്‍ മോഹശതങ്ങള്‍ കോമളയായി വിരിഞ്ഞെങ്കില്‍ (പു) നിനക്കു് പുല്‍കിപ്പടരാന്‍ ഞാനൊരു തേന്‍മാവായെങ്കില്‍ (പു) രാത്രിമലരിന്‍ ആര്‍ദ്ര മിഴിയില്‍ അലിയും ചന്ദ്രകിരണം (പു) അഭിലാഷങ്ങള്‍ നീന്തി നടക്കും രാവൊരു മാലിനിയായെങ്കില്‍ (2) (സ്ത്രീ) നിന്‍ മന്ദഹാസം മതികലയായി നീരാട്ടിനെന്നും വന്നെങ്കില്‍ (പു) കല്ലോലങ്ങള്‍ തങ്ങി മയങ്ങും കല്‍പ്പടവായെങ്കില്‍ (പു) രാത്രിമലരിന്‍ ആര്‍ദ്ര മിഴിയില്‍ അലിയും ചന്ദ്രകിരണം (സ്ത്രീ) ചൊല്ലാമൊഴി തന്‍ ഹൃദയ മുകുളം നിറയും സാഗരമൗനം (പു) രാത്രിമലരിന്‍ ആര്‍ദ്ര മിഴിയില്‍ അലിയും ചന്ദ്രകിരണം ---------------------------------- Added by Kalyani on January 17, 2011 Raathri malarin aardra mizhiyil aliyum chandrakiranam raathri malarin aardra mizhiyil aliyum chandrakiranam chollaamozhi than hridaya mukulam nirayum saagara maunam raathri malarin aardra mizhiyil aliyum chandrakiranam kandumaranna kinaavukalinnoru kanakavallariyaayenkil kandumaranna kinaavukalinnoru kanakavallariyaayenkil minnaaminnikal mohashathangal poonkulayaayi virinjenkil ninakku pulkippadaraan njaanoru thenmaavaayenkil raathri malarin aardra mizhiyil aliyum chandrakiranam abhilaashangal neenthi nadakkum raavoru maaliniyaayenkil abhilaashangal neenthi nadakkum raavoru maaliniyaayenkil nin mandahaasam mathikalayaayi neeraattinennum vannenkil kallolangal thazhuki mayangum kalppadavaayenkil raathrimalarin aardra mizhiyil aliyum chandra kiranam chollaamozhi than hridaya mukulam nirayum saagaramaunam raathri malarin aardramizhiyil aliyum chandrakiranam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- രാഗമറിയില്ല
- ആലാപനം : എം ജി ശ്രീകുമാർ | രചന : കെ ജയകുമാര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്‍