വാസന്ത ചന്ദ്രികയോ ...
ചിത്രം | കണികാണും നേരം (1987) |
ചലച്ചിത്ര സംവിധാനം | രാജസേനന് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 13, 2010,Corrected by devi pillai on December 10,2010 വാസന്ത ചന്ദ്രികയോ വാനമ്പാടിയോ ഇവൾ ചിറകുള്ള സ്വപ്നമോ ചിത്രശലഭമോ (വാസന്ത...) കൗമാരനന്ദനത്തിൽ കളിയാടിയാടുന്ന കസ്തൂരിമാൻകിടാവോ കാട്ടുമൈനയോ പുലർകാല തൂമഞ്ഞിൻ ആദ്യത്തെ ബിന്ദുവോ താരുണ്യം മൊട്ടിടുന്ന താമരക്കുളമോ കുളിർത്തെന്നലോ ഒളി ചിന്നിടും കിളിമിന്നലോ (വാസന്ത...) തേനൊഴുകും പൂങ്കുയിൽ പാട്ടോ വരിനെല്ലിൻ പൊൻ കതിരോ മഴവില്ലിൻ മാലയിട്ട വർഷകാലസുന്ദരിയാം നീലമേഘമോ കരളിൽ കിക്കിളിയാക്കിക്കൊണ്ടൊഴുകുന്ന കന്നിപ്പൂഞ്ചോലയോ കളിത്തത്തയോ രാപ്പാടിയോ പുഷ്പവാടിയോ മാനത്തു നിന്നിറങ്ങിയ മാലാഖയോ (വാസന്ത...) ---------------------------------- Added by devi pillai on December 9, 2010 vasantha chandrikayo vaanampaadiyo? ivar chirakulla swapnamo chithrashalabhamo koumaaranandanathil kalyaadiyaadunna kasthoorimaan kidaavo kaattumainayo pularkaala thoomanjin aadyathe binduvo thaarunyam mottidunna thaamarakkulamo kulirthennalo olichinnidum kili minnalo thenozhukum poonkuyil paatto varinellin pon kathioro mazhavillin maalayitta varshakaala sundariyaam neelameghamo karalil kikkiliyaakkikkondozhukunna kannippooncholayo kalithathayo raappaadiyo pushpavaadiyo maanathu ninnirangiya maalaakhayo? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നുണക്കുഴിക്കവിളില്‍
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : എ ടി ഉമ്മര്‍