തത്തമ്മ ...
ചിത്രം | അഭിമന്യു (1980) |
ചലച്ചിത്ര സംവിധാനം | പി ചന്ദ്രകുമാര്‍ |
ഗാനരചന | സത്യന്‍ അന്തിക്കാട് |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | പി ജയചന്ദ്രൻ, വാണി ജയറാം |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on October 30, 2010 തത്തമ്മപ്പെണ്ണിന്റെ ചിരി വീഴണ നേരത്ത് മാനത്തെ പെണ്ണിനു നക്ഷത്ര മണിത്താലി പുടവയിടാൻ പൂമുകില് കുരവയിടാൻ പൂങ്കാറ്റ് മകര നിലാവുണരുമ്പം മാനത്തൊരു കല്യാണം ധിമി ധിംതിമി തിമൃതത്തൈ ധിമി ധിംതിമി തിമൃതത്തൈ ധിമി ധിംതിമി തിമൃതത്തൈ ധിമി ധിംതിമി തിമൃതത്തൈ ഇല്ലം നിറ നിറ വല്ലം നിറ നിറ പത്തായം നിറ പെട്ടി നിറ കളമൊഴിഞ്ഞു അറ നിറഞ്ഞു മനം നിറഞ്ഞു തെയ്തോം തന തനനനാനാ താനാ നെഞ്ചിനുള്ളിൽ നൂറുമേനി സ്വപ്നവും വിളഞ്ഞു തന തനനനാനാ താനാ ഇരവിതെങ്ങോ പോയ് മറഞ്ഞു പുലരി പൂത്തു വിടർന്നു തമ്പുരാന്റെ മുറ്റമിന്നൊരു സ്വർഗ്ഗമായി തീർന്നു സ്വർഗ്ഗമായി തീർന്നു സ്വർഗ്ഗമായി തീർന്നു നേരം പോയ് നേരം പോയ് മൂവന്തി മയങ്ങുന്നേ കരയിലെന്നെ കാത്തു നിൽക്കണ പെണ്ണാളേ ആറ്റിറമ്പും മുൻപേ ഹോയ് ഹോയ് ഹോയ് കായൽ കലിയിളകും മുൻപേ ഹോയ് ഹോയ് ഹോയ് ഈ തോണി വരും കരയല്ലേ കണ്മണിയേ ഈ തോണി വരും കരയല്ലേ കണ്മണിയേ പുത്തൻ കുരുത്തോല ചേർത്തു വച്ചു ഞാൻ മുത്തണിപ്പന്തലും തീർത്തു വെച്ചു കൈതോലപ്പായ നിവർത്തി വെച്ചു പിന്നെ പുത്തരിക്കഞ്ഞിയൊരുക്കി വെച്ചു കിളിവാലൻ വെറ്റില നുള്ളി വെച്ചു ദൂരെ മിഴി രണ്ടും നട്ടു ഞാൻ കാത്തിരുന്നു ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 30, 2010 Thathammappenninte chiri veezhana nerathu maanathe penninu nakshathra manithaali pudavayidaan poomukilu kuravayidaan poonkaattu makara nilaavunarumpam maanathoru kalyanam dhimi dhimthimi thimruthathai dhimi dhimthimi thimruthathai dhimi dhimthimi thimruthathai dhimi dhimthimi thimruthathai Illam nira nira vallam niranira pathaayam nira petti nira kalamozhinju ara niranju manam niranju theythom thana thanananaa thaanaa nenchinullil noorumeni swapnavum vilanju thana thananaanaa thaanaa iravithengo poy maranju pulari poothu vidarnnu thampuraante muttaminnoru swarggamayi theernnu swarggamayi theernnu swarggamayi theernnu neram poy neram poy moovanthi mayangunne karayilenne kaathu nilkkana pennale aatirampum munpe hoy hoy hoy kaayal kaliyilakum munpe hoy hoy hoy ee thoni varum karayalle kanmaniye ee thoni varum karayalle kanmaniye Puthan kuruthola cherthu vechu njan muthanippanthalum theerthu vechu kaitholappaaya nivarthi vechu pinne putharikkanjiyorukki vechu kilivaalan vettila nulli vechu doore mizhi randum nattu njan kaathirunnu |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- എന്റെ മാനസ ഗംഗയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : സത്യന്‍ അന്തിക്കാട് | സംഗീതം : എ ടി ഉമ്മര്‍
- ഹൃദയം
- ആലാപനം : വാണി ജയറാം | രചന : സത്യന്‍ അന്തിക്കാട് | സംഗീതം : എ ടി ഉമ്മര്‍