രോമാഞ്ചമുണരുന്ന രാത്രി ...
ചിത്രം | ഒരു തെറ്റിന്റെ കഥ (1984) |
ചലച്ചിത്ര സംവിധാനം | പി കെ ജോസഫ് |
ഗാനരചന | പൂവച്ചൽ ഖാദർ, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by jayalakshmi.ravi@gmail.com on February 8, 2011 രോമാഞ്ചം ഉണരുന്ന രാത്രി ഹേമാംഗം തുടിക്കുന്ന രാത്രി (രോമാഞ്ചമുണരുന്ന.......) പ്രേമാമൃതം കൊണ്ടു മനസ്സു മനസ്സിനെ പരിരംഭണം ചെയ്യുന്ന രാത്രി... ആദ്യരാത്രി.... രോമാഞ്ചമുണരുന്ന രാത്രി ആയിരം ചിറകുമായ് അഭിനിവേശങ്ങൾ അണപൊട്ടിയൊഴുകുന്ന രാത്രി (ആയിരം.....) അന്തരാത്മാവിൻ പത്മദളകുമ്പിളിൽ അല്ലിത്തേൻ നിറയുന്ന രാത്രി ആദ്യരാത്രി... രോമാഞ്ചമുണരുന്ന രാത്രി കടിഞ്ഞൂൽ ചുംബനത്തിൽ വിടരും ചുണ്ടുകൾ കരിമ്പുനീർ വർഷിക്കും രാത്രി (കടിഞ്ഞൂൽ....) അറുപത്തിനാലു കലകളുമരങ്ങേറും അനംഗകേളികൾ നിറഞ്ഞ രാത്രി ആദ്യരാത്രി... (രോമാഞ്ചമുണരുന്ന....) ---------------------------------- Added by jayalakshmi.ravi@gmail.com on February 8, 2011 Romaancham unarunna raathri hemaangam thudikkunna raathri (romaanchamunarunna.......) premaamrutham kondu manassu manassine parirambhanam cheyyunna raathri... aadyaraathri.... romaanchamunarunna raathri aayiram chirakumaay abhiniveshangal anapottiyozhukunna raathri (aayiram.....) antharaathmaavin pathmadalakumbilil allithen nirayunna raathri aadyaraathri romaanchamunarunna raathri kadinjool chumbanathil vidarum chundukal karimbuneer varshikkum raathri (kandinjool....) arupathinaalu kalakalumarangerum anangakelikal niranja raathri aadyaraathri.... (romaanchamunarunna....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സുന്ദരിയാകും ഭൂമി
- ആലാപനം : കെ ജെ യേശുദാസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍