View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുമാസം പോയല്ലോ ...

ചിത്രംഇണക്കിളി (1984)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംശ്യാം
ആലാപനംകെ ജെ യേശുദാസ്, ലതിക
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by devi pillai on August 22, 2008മധുമാസം പോയല്ലോ മതിലേഖ മാ‍ഞ്ഞല്ലോ
മനസ്സിന്റെ നാദങ്ങള്‍ നീ കേള്‍ക്കുകില്ലയോ?
ഇരുള്‍മൂടും നെഞ്ചില്‍നിന്നും ഇടറുന്ന സന്ദേശങ്ങള്‍
അയക്കുന്നു തേങ്ങുമീ കാറ്റിന്റെ കൈകളില്‍
(മ്മധുമാസം...)

കിനാവിന്റെ ഹംസം താഴും
നിലാവിന്റെ തീരം തോറും
സഖീ നിന്റെ രൂപം ഓര്‍മയില്‍ തൂ മലരിടും വേളയില്‍
ഒരുനോക്കു കാണുവാനായ്
ഒരുവാക്കു ചൊല്ലുവാനായ്
തുടിക്കുമീ ജീവന്‍ തേടീ നീ പോരുകില്ലയോ?
(മധുമാസം....)

വിഷാദങ്ങള്‍ മാത്രം മൂടും
വിചാരത്തിന്‍ വാടം തോറും
സഖീ നിന്റെ സ്മേരം പ്രാണനില്‍ പൊന്‍ കതിരുകള്‍ തൂകവേ
ഒരുനേരം നീവരാനായ് ഒരു ശോകം നീങ്ങിടാനായ്
മിടിക്കുമെന്നുള്ളം തേടീ നീ പോരുകില്ലയോ?
(മധുമാസം......)

----------------------------------

Added by Susie on August 4, 2010

madhumaasam poyallo mathilekha maanjallo
manassinte naadangal nee kelkkukillayo
irul moodum nenchil ninnum idarunna sandeshangal
ayaykkunnu thengumee kaattinte kaikalil
(madhumaasam)

kinaavinte hamsam thaazhum
nilaavinte theeram thorum
sakhee ninte roopam ormmayil thoo malaridum velayil
oru nokku kaanuvaanaay oru vaakku cholluvaanaay
oru nokku kaanuvaanaay oru vaakku cholluvaanaay
thudikkumee jeevan thedi nee porukillayo
(madhumaasam)

vishaadangal mathram moodum
vichaarathin vaadam thorum
sakhee ninte smeram praananil pon kathirukal thookave
oru neram nee varaanaay oru shokam neengidaanaay
oru neram nee varaanaay oru shokam neengidaanaay
midikkumennullam thedi nee porukillayo
(madhumaasam)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കന്നിപ്പുന്നാരക്കിളിയേ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
എന്റെ മനോമയീ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
ചൊല്ലാം നിന്‍ കാതില്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
വിണ്ണിൻ വെള്ളിപ്പൂക്കൾ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ്‌   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം
കന്നിപ്പുന്നാരക്കിളിയേ (പാതോസ്‌ ബിറ്റ്‌)
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ശ്യാം