നിറങ്ങള്‍ തന്‍ നൃത്തം ...
ചിത്രം | പരസ്പരം (1983) |
ചലച്ചിത്ര സംവിധാനം | ഷാജിയെം |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Kalyani Nirangal than nritham ozhinjoree mannil maranja sandhyakal punarjjanikkumo maranja pakshikal iniyumethumo(nirangal.....) viraha nompara thiriyil poovupol vidarnnoru naalam erinju nilkkunnu (nirangal......) aa..aa..aa..aa...... rithukkal oronnum kadannu povathin padaswanam kaathil pathinju kelkkave verumorormma than kilunnu thoovalum thazhuki ninne kaathirikkayaanu njaan (verumorormma.....) nimisha paathrangal udanju veezhunnu niramadhu mannil uthirnnu maayunnu alinjalinju pom ariya janmamaay pavizha dweepil njaan irippathenthino(alinjalinju...) (nirangal......) | വരികള്‍ ചേര്‍ത്തത്: nijasuressh നിറങ്ങള്‍തന്‍ നൃത്തം ഒഴിഞ്ഞൊരീ മണ്ണില്‍ മറഞ്ഞ സന്ധ്യകള്‍ പുനര്‍ജ്ജനിക്കുമോ? മറഞ്ഞ പക്ഷികള്‍ ഇനിയുമെത്തുമോ? (നിറങ്ങള്‍..) വിരഹ നൊമ്പര തിരിയില്‍ പൂവുപോല്‍ വിടര്‍ന്നോരു നാളം എരിഞ്ഞു നില്‍ക്കുന്നു (നിറങ്ങള്‍..) ഋതുക്കള്‍ ഓരൊന്നും കടന്നു പോവതിന്‍ പദസ്വനം കാതില്‍ പതിഞ്ഞു കേള്‍ക്കവേ വെറുമൊരൊര്‍മ്മതന്‍ കിളിന്നു തൂവലും തഴുകി നിന്നെ കാത്തിരിക്കയാണു ഞാന്‍ (വെറുമൊരോര്‍മ്മതന്‍...) നിമിഷപാത്രങ്ങള്‍ ഉടഞ്ഞു വീഴുന്നു നിറമധു മണ്ണില്‍ ഉതിര്‍ന്നു മായുന്നു അലിഞ്ഞലിഞ്ഞു പോം അരിയജന്മമായ് പവീഴ ദ്വീപില്‍ ഞാന്‍ ഇരിപ്പതെന്തിനോ? (അലിഞ്ഞലിഞ്ഞു..) (നിറങ്ങള്‍..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനന്ത നീല വിണ്ണില്‍
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- കിളിവാതിലിനരികില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍
- നിറങ്ങള്‍ തന്‍ നൃത്തം[pathos]
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ബി ശ്രീനിവാസന്‍