View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രിയനേ ഉയിര്‍ നീയേ ...

ചിത്രംപിന്‍നിലാവ് (1983)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഇളയരാജ
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

priyane uyir neeye vaazhvin porul neeye
lahari nurayum lahari
nin nenchilum nee vaazhum en nenchilum
(priyane)

gaanaamritham nee thooki vaa sangeetharanjinee
ee jeevitham raagolsavam mandaarahaasinee
mohangalil then thannu nee shringaaravaahinee
lathike unaroo en manassil nee padaroo
lahari nurayum lahari
nin nenchilum nee vaazhum en nenchilum
(priyane)

Aa...Aa...

en raagavum nin thaalavum cherunna velayil
olangalaay en aashakal aadunna melayil
en chinthayil nin chinthukal meettunnu vallaki
kavithe unaroo pon kathiraay nee viriyoo
lahari nurayum lahari
nin nenchilum nee vaazhum en nenchilum

mridule rathilole kannil oli neeye
lahari nurayum lahari
nin nenchilum nee vaazhum en nenchilum
(priyane)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പ്രിയനേ ഉയിര്‍ നീയേ വാഴ്വിന്‍ പൊരുള്‍ നീയേ
ലഹരി നുരയും ലഹരി
നിന്‍ നെഞ്ചിലും നീ വാഴും എന്‍ നെഞ്ചിലും
(പ്രിയനേ)

ഗാനാമൃതം നീ തൂകിവാ സംഗീതരഞ്ജിനീ
ഈ ജീവിതം രാഗോത്സവം മന്ദാരഹാസിനീ
മോഹങ്ങളില്‍ തേന്‍ തന്നു നീ ശൃംഗാരവാഹിനീ

ലതികേ ഉണരൂ എന്‍ മനസ്സില്‍ നീ പടരൂ
ലഹരി നുരയും ലഹരി
നിന്‍ നെഞ്ചിലും നീ വാഴും എന്‍ നെഞ്ചിലും
(പ്രിയനേ)

ആ ....ആ...
എന്‍ രാഗവും നിന്‍ താളവും ചേരുന്ന വേളയില്‍
ഓളങ്ങളായ് എന്‍ ആശകള്‍ ആടുന്ന മേളയില്‍
എന്‍ ചിന്തയില്‍ നിന്‍ ചിന്തുകള്‍ മീട്ടുന്നു വല്ലകി
കവിതേ ഉണരൂ പൊന്‍ കതിരായ് നീ വിരിയൂ
ലഹരി നുരയും ലഹരി
നിന്‍ നെഞ്ചിലും നീ വാഴും എന്‍ നെഞ്ചിലും

മൃദുലേ രതിലോലേ കണ്ണില്‍ ഒളി നീയേ
ലഹരി നുരയും ലഹരി
നിന്‍ നെഞ്ചിലും നീ വാഴും എന്‍ നെഞ്ചിലും
(പ്രിയനേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിശാ മനോഹരീ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കൃഷ്ണചന്ദ്രന്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഇളയരാജ
മാനേ മധുരക്കരിമ്പേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ഇളയരാജ