View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആ മരത്തില്‍ ...

ചിത്രംഇത് ഒരു തുടക്കം മാത്രം (1986)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനവാസന്‍
സംഗീതംരാജാമണി
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ആ മരത്തിലൊരാൺകിളി ഇലക്കിളി
ഇലക്കിളി
ഈ മരത്തിലൊരിണക്കിളി തേൻകിളി
തേൻകിളി
ഇലക്കിളിക്കും തേൻകിളിക്കും
അരുമയായ് ഒരു കിളി
ചൊല്ലുകിളി ങ്ഹും ഏതു കിളി
ചൊല്ലുകിളി ങ്ഹും ഏതു കിളി

നല്ലിളംകൂട്ടിൻ ഇലവാതിൽ ചാരി
ഇല്ലിമുളംകാട്ടിൽ ഇളംവെയിൽ കായാൻ
പറന്നു പോയ കിളിയേത്
ഊരു മറന്ന കിളിയേത്
ചൊല്ലുകിളി.. എന്റെ പൊൻകിളി...
ചൊല്ലുകിളി.. എന്റെ പൊൻകിളി...


മൗനം ഇതളുകൾ വീഴ്ത്തി
ഇരുൾവിരിച്ചൊരു കൂട്ടിൽ മനമുരുകി തേങ്ങി
അന്തിയുറങ്ങാതൊരു കിളിയുടെ
കണ്ണുതുടച്ചൊരു കിളിയേത്
ചൊല്ലുകിളി ... എന്റെ പൈങ്കിളി ...
ചൊല്ലുകിളി ... എന്റെ പൈങ്കിളി ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആ മരത്തില്‍
ആലാപനം : കെ എസ്‌ ചിത്ര, ബേബി രൂപ   |   രചന : വാസന്‍   |   സംഗീതം : രാജാമണി
താരേ രാഗധാരേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യു രാധാകൃഷ്ണന്‍   |   സംഗീതം : രാജാമണി