View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇല്ലിലം പൂ ...

ചിത്രംഅകലങ്ങളില്‍ (1986)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനകെ ജയകുമാര്‍
സംഗീതംജോണ്‍സണ്‍
ആലാപനംകോറസ്‌, ജെ എം രാജു, ലതിക

വരികള്‍

Lyrics submitted by: Sreedevi Pillai

aa.....
illilam poo ithirippoo
chithirakkaattiloraayiram kinginippoo
poovithirum thaazhvarayil
changaalippennirunnottakku paadunnu
angakale inaye thedunnu

aalee maalee puzhayarinjilla
lalalaa.....
aalee maalee puzhayarinjilla
aayiramkaathulla kaattukettilla
uyirin uyiraam inaye thedi
orukinaavin arumathoniyil
ozhukippoyavalaalolam

aaneem keraa maamalamukalil
lalalaala....
aanem keraa maamalamukalil
aayiram kaanthaari poothirangumpol
karalin karalaam kiliye kandu
chellanilaavin vellilakkoottil
urakkam thoongunnithaareeram
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആ.....ആ.....ആ.....
ലാ ലലലലാ..ലാ ലാ ലലാ....
ഇല്ലിലം പൂ...ഇത്തിരിപ്പൂ
ചിത്തിരക്കാട്ടിലൊരായിരം കിങ്ങിണിപ്പൂ
ഇല്ലിലം പൂ...ഇത്തിരിപ്പൂ
ചിത്തിരക്കാട്ടിലൊരായിരം കിങ്ങിണിപ്പൂ
കിങ്ങിണിപ്പൂ......
പൂവുതിരും താഴ്വരയില്‍
ചങ്ങാലിപ്പെണ്ണിരുന്നൊറ്റയ്ക്കു പാടുന്നു
അങ്ങകലെ....ഇണയെ തേടുന്നു
അങ്ങകലെ....ഇണയെ തേടുന്നു...
ഇല്ലിലം പൂ...ഇത്തിരിപ്പൂ
ചിത്തിരക്കാട്ടിലൊരായിരം കിങ്ങിണിപ്പൂ
കിങ്ങിണിപ്പൂ......

ആലീ മാലീ പുഴയറിഞ്ഞില്ല
ലലലല ലാ ലാ ലാ....
ആലീ മാലീ പുഴയറിഞ്ഞില്ല
ആയിരംകാതുള്ള കാറ്റു കേട്ടില്ല
ഉയിരിന്‍ ഉയിരാം ഇണയെ തേടി
ഉയിരിന്‍ ഉയിരാം ഇണയെ തേടി
ഒരു കിനാവിന്‍ അരുമത്തോണിയില്‍
ഒഴുകിപ്പോയവളാലോലം...
(ഇല്ലിലം പൂ...)

ആനേം കേറാ മാമലമുകളിൽ
ലലലല ലാ ലാ ലാ....
ആനേം കേറാ മാമലമുകളിൽ
ആയിരം കാ‍ന്താരി പൂത്തിറങ്ങുമ്പോൾ
കരളിന്‍ കരളാം കിളിയെ കണ്ടു
ചെല്ലനിലാവിന്‍ വെള്ളിലക്കൂട്ടില്‍
ഉറക്കം തൂങ്ങുന്നിതാരീരം....
(ഇല്ലിലം പൂ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാഗോദയം
ആലാപനം : ഉണ്ണി മേനോന്‍, ലതിക   |   രചന : കെ ജയകുമാര്‍   |   സംഗീതം : ജോണ്‍സണ്‍
ഇല്ലിലം പൂ (M)
ആലാപനം : ഉണ്ണി മേനോന്‍   |   രചന : കെ ജയകുമാര്‍   |   സംഗീതം : ജോണ്‍സണ്‍
ഇല്ലിലം പൂ (F)
ആലാപനം : ലതിക   |   രചന : കെ ജയകുമാര്‍   |   സംഗീതം : ജോണ്‍സണ്‍