View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്നെന്റെ ഖൽബിലെ ...

ചിത്രംകൂട്ടിനിളംകിളി (1984)
ചലച്ചിത്ര സംവിധാനംസാജന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംശ്യാം
ആലാപനംഉണ്ണി മേനോന്‍, കെ പി ബ്രഹ്മാനന്ദൻ, കൃഷ്ണചന്ദ്രന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on August 18, 2011
 
ഇന്നെന്റെ ഖൽബില് പനിനീർ പൊഴിഞ്ഞു
മനസ്സിന്റെ മുറ്റത്ത് പരിമളം പരന്നു
ജന്നാണേ നിന്നാണേ ഹാലത്തമ്പിളി പോലിന്ന്
ഒളി തൂകി ചിരി തൂകി മോഹങ്ങളെല്ലാം വിരിഞ്ഞല്ലോ
ദുനിയാവിൻ നമ്മടെ ചക്കര മോനും ഐ എ എസ്സ് ആയെടാ
നാളെയവൻ നാടു വാണിടുവാനായ് ഒരുങ്ങി വരുമെടാ
(ഇന്നെന്റെ....)

ബിരിയാണി തിന്നീടാൻ കൊതിയായി നിൽക്കുന്ന
കൊതിയന്മാരേ നിങ്ങൾ വൈകേണ്ട (2)
അയില തൻ അച്ചാറും ആവോലിക്കൂട്ടാനും
കുടിക്കാനോ ചെറു ചൂടു ചായയുണ്ട് (2)
കോയിക്കോട്ടങ്ങാടീ ചെന്നു വാങ്ങിച്ചോരാ അലുവ തിന്നീടാം
കൊച്ചീ പോയപ്പോ ബാങ്ങിച്ചു വെച്ചൊരാ കരിമീനും കൂട്ടീടാം
അരിമുറുക്കും തിന്നിടാം പഴം നുറുക്കും തിന്നിടാം
കൊതി കൊതി കൊതി കൊതി കൊതിയായ് നിൽക്കുന്ന നമ്മൾക്കിന്നു
കൈയ്യിലും മെയ്യിലും വെള്ളമൊഴിക്കൂ ശുചി വരുത്തീടൂ
ഉള്ളത് ഞമ്മൾക്ക് പെരുന്നാളായ് ഉണ്ണാം ചിരിച്ചു ബന്നീട്
(ഇന്നെന്റെ ഖൽബിൽ...)

ബിരിയാണി തിന്നിട്ട് കൊയിലാണ്ടിയിൽ പോകാം
അതു കയിഞ്ഞാ പിന്നെ പട്ടാമ്പി
അലക്കേരി ബത്തേരി മഞ്ചേരി താനൂര്
വടകരയും ഒന്നു കറങ്ങേണം
അയ കൊളമ്പയിൽ പോരുമ്പം ഞമ്മക്ക് കായലു കണ്ടീടാം
കൊല്ലത്തിറങ്ങണം ഹോട്ടലിൽ കേറണം ചോറു കയിച്ചീടാം
കോവളത്ത് പോകണം കടലു കണ്ട് പോരണം
മതി മതി മതി മതി മതി വരെ കാഴ്ചകളും കാണണം
കൈയ്യിലും മെയ്യിലും വെള്ളമൊഴിക്കൂ ശുചി വരുത്തീടൂ
ഉള്ളത് ഞമ്മൾക്ക് പെരുന്നാളായ് ഉണ്ണാം ചിരിച്ചു ബന്നീട്
(ഇന്നെന്റെ ഖൽബിൽ...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on August 18, 2011
 
Innente khalbilu panineer pozhinjnju
manassinte muttathu parimalam parannu
jannaane ninnaane haalathambili polinnu
oli thooki chiri thooki mohangalellaam virinjallo
duniyaavin nammade chakkara monum IAS aayedaa
naaleyavan naadu vaaniduvaanaay orungi varumedaa
(Innente..)

Biriyaani thinneedaan kothiyaayi nilkkunna
kothiyanmaare ningal vaikenda
ayila than achaarum aavoli koottaanum
kudikkaano cheru choodu chaayayundu
koyikkottangaadee chennu vaangichoraa aluva thinneedaam
kochee poyappo baangichu vechoraa karimeenum kootteedaam
arimurukkum thinnidaam pazham nurukkum thinnidaam
kothi kothi kothi kothi kothiyaay nilkkunna nammalkkinnu
kaiyilum meyyilum vellamozhikkoo shuchi varutheedoo
ullathu njammalkku perunnaalaay unnaam chirichu banneedu
(Innente..)

Biriyaani thinnittu koyilaandiyil pokaam
athu kayinjaa pinne pattaambi
madikkeri batheri mancheri thaanooru
vadakarayum onnu karangenam
ayakolambayil porumbam njammakku kaayalu kandeedaam
kollathiranganam hotelil keranam choru kayicheedaam
kovalathu pokanam kadalu kandu poranam
mathi mathi mathi mathi mathi vare kaazhchakalum kaananam
kaiyilum meyyilum vellamozhikkoo shuchi varutheedoo
ullathu njammalkku perunnaalaay unnaam chirichu banneedu
(Innente..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇല്ലിക്കാടുകളിൽ
ആലാപനം : കെ ജെ യേശുദാസ്, ലതിക   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
വസന്തവും തേരിൽ
ആലാപനം : വാണി ജയറാം   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം
കിലുക്കാം പെട്ടി
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ശ്യാം