കാണാനഴകുള്ള ...
ചിത്രം | ഊഴം (1988) |
ചലച്ചിത്ര സംവിധാനം | ഹരികുമാർ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം കെ അര്ജ്ജുനന് |
ആലാപനം | ജി വേണുഗോപാല്‍, കോറസ്, ദുർഗ്ഗ രാജു |
വരികള്‍
Lyrics submitted by: Sreedevi Pillai kaanaanzhakulla maanikyakkuyilee kaadaarumaasam kazhinjille (2) ankanathaimani maavinte kombilu.. penkuyilaalothu vannatte.. ninte penkuyilaalothu vannatte.. dr(kaaNaanazhakulla) dhim thana thana aa.. aa.. dhoom thanana thanana aa..aa.. kallinullile uravayunarnnoo.. lallalamozhuki kuLiraruveee (2) kallumaliyunna paattu churathunna chellakkudavumaay vannatte (2) ninte pullorkkudavumaayi vannattee.. (kaaNaanzhakulla) dhim thana thana aa.. aa.. dhoom thanana thanana aa..aa.. ambala nadayile champakathil malarambanum poruthikkay vannirangee (2) maavaaya maavellam poothirangee.. manamulla maanikya poothirikal (2) ninte maarante ethirelkum poothirikkal kaananzhakuLLa maanikyakkuyilee kaadaarumaasam kazhinjille (2) ankana thaimani maavinte kombilu.. penkuyilaalothu vannatte.. ninte penkuyilaalothu vannatte.. vannatte vannatte vannatte.. (4) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ കാണാനഴകുള്ള മാണിക്യക്കുയിലേ കാടാറുമാസം കഴിഞ്ഞില്ലേ (2) അങ്കണത്തൈമണി മാവിന്റെ കൊമ്പില്‍ പെൺകുയിലാളൊത്തു വന്നാട്ടെ..നിന്റെ പെൺകുയിലാളൊത്തു വന്നാട്ടെ.. (കാണാനഴകുള്ള) ധിം തന തന ആ.. ആ.. ധൂം തനന തനന ആ..ആ.. കല്ലിനുള്ളിലെ ഉറവയുണർന്നൂ ലല്ലലമൊഴുകി കുളിരരുവീ (2) കല്ലുമലിയുന്ന പാട്ടു ചുരത്തുന്ന ചെല്ലക്കുടവുമായ് വന്നാട്ടെ (2) നിന്റെ പുള്ളോർക്കുടവുമായ് വന്നാട്ടെ.. (കാണാനഴകുള്ള) ധിം തന തന ആ.. ആ.. ധൂം തനന തനന ആ..ആ.. അമ്പലനടയിലെ ചമ്പകത്തിൽ മല- രമ്പനും പൊറുതിക്കായ് വന്നിറങ്ങീ (2) മാവായ മാവെല്ലാം പൂത്തിറങ്ങീ മണമുള്ള മാണിക്യ പൂത്തിരികൾ (2) നിന്റെ മാരനെ എതിരേൽക്കും പൂത്തിരിക്കൾ കാണാനഴകുള്ള മാണിക്യക്കുയിലേ കാടാറുമാസം കഴിഞ്ഞില്ലേ (2) അങ്കണത്തൈമണി മാവിന്റെ കൊമ്പില്‍ പെൺകുയിലാളൊത്തു വന്നാട്ടെ..നിന്റെ പെൺകുയിലാളൊത്തു വന്നാട്ടെ.. (കാണാനഴകുള്ള) വന്നാട്ടെ വന്നാട്ടെ വന്നാട്ടെ.. (4) |