View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉത്തരീയം ...

ചിത്രംശീലാവതി (1967)
ചലച്ചിത്ര സംവിധാനംപി ബി ഉണ്ണി
ഗാനരചനപി ഭാസ്കരൻ
സംഗീതംജി ദേവരാജൻ
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

uthareeyam vendapole uduthilla - kaalil
muthani chilanka kettikkazhinjilla
kanchukam njaan aninjilla kanmuna ezhuthiyilla
kanjabaanan appozheykkum kadannu vannu (uthareeyam)

sankalpa thamburuvil shruthi cherthilla - prema
sangeetha saadhakavum nadathiyilla
kunkumachaaraninjilla kundapusham choodiyilla
mangalaanganappozhekkum thidukkamaayi
thidukkamaayi (uthareeyam)

innente mandirathin maniyarayil nee sakhi
indraneela mani deepam koluthiyilla
malar maasam mandaarathe aniyichorukkum munpe
shalabhathinodiyethaan thidukkamaayi
thidukkamaayi (uthareeyam)
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

ഉത്തരീയം വേണ്ടപോലെ ഉടുത്തില്ലാ
കാലില്‍ മുത്തണിച്ചിലങ്ക കെട്ടിക്കഴിഞ്ഞില്ലാ
കഞ്ചുകം ഞാനണിഞ്ഞില്ലാ കണ്മുനയെഴുതിയില്ലാ
കഞ്ജബാണനപ്പോഴേക്കും കടന്നു വന്നൂ (ഉത്തരീയം)

സങ്കല്പ തംബുരുവില്‍ ശ്രുതിചേര്‍ത്തില്ലാ - പ്രേമ
സംഗീതസാധകവും നടത്തിയില്ലാ
കുങ്കുമച്ചാറണിഞ്ഞില്ലാ കുന്ദപുഷ്പം ചൂടിയില്ലാ
മംഗലാംഗനപ്പോഴേക്കും തിടുക്കമായി -
തിടുക്കമായി (ഉത്തരീയം)

ഇന്നെന്റെ മന്ദിരത്തിന്‍ മണിയറയില്‍ നീ സഖി
ഇന്ദ്രനീലമണിദീപം കൊളുത്തിയില്ലാ
മലര്‍മാസം മന്ദാരത്തെയണിയിച്ചൊരുക്കും മുന്‍പെ
ശലഭത്തിനോടിയെത്താന്‍ തിടുക്കമായി
തിടുക്കമായി (ഉത്തരീയം)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുരഭീമാസം
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
വാണീ വരവാണീ
ആലാപനം : കെ ജെ യേശുദാസ്, പി ബി ശ്രീനിവാസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
ചിരിച്ചുകൊണ്ടോടിനടക്കും
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
മതിമതി ജനനീ പരീക്ഷണം
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
കാര്‍ത്തിക മണിദീപ
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
മുറ്റത്തു പ്രത്യൂഷ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
മഹേശ്വരി
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ
വല്‍ക്കലമൂരിയ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജി ദേവരാജൻ