View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു ചെമ്പനീര്‍ ...

ചിത്രംസ്ഥിതി (2003)
ചലച്ചിത്ര സംവിധാനംആര്‍ ശരത്ത്
ഗാനരചനപ്രഭ വര്‍മ്മ
സംഗീതംഉണ്ണി മേനോന്‍
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

oru chempaneer poovirruthu njaanomale
oruvela nin nerkku neettiyilla (oru chempaneer..)
engkilum engngane neeyarrinjoo.. ente
chempaneer pookkunnathaay~ ninakkaay~..
sugandham paraththunnathaay~ ninakkaay~
parayoo nee parayoo (2)
oru chempaneer poovirruththu njaanomale
oruvela nin nerkku neettiyilla

akame nirranjnjasnehamaam maadhuryam
oruvaakkinaal thottu njaan nalkiyilla
nirra neelaraavile ekaanthathayil
nin mizhiyile nanavoppi maaychchathilla
engkilum neeyarrinjnju
en ninavennum nin ninavarriyunnathaay~..
ninne thazhukunnathaay~..
oru chempaneer poovirruththu njaanomale
oruvela nin nerkku neettiyilla

thaniye thelinja raagamaam sreeraagam
oru maathraneeyothu njaan mooliyillaa
pular manju peyyunnayaamathilum
nin mridu meniyonnu punarnnillaa..
engkilum..neeyarrinju..
en manamennum ninmanamarriyunnathaay
ninne thalodunnathaay
oru chempaneer poovirruththu njaanomale
oruvela nin nerkku neettiyilla

oru chempaneer poovirruthu njaanomale
oruvela nin nerkku neettiyilla (oru chempaneer..)
engkilum engngane neeyarrinjoo.. ente
chempaneer pookkunnathaay~ ninakkaay~..
sugandham paraththunnathaay~ ninakkaay~
parayoo nee parayoo (2)
oru chempaneer poovirruththu njaanomale
oruvela nin nerkku neettiyilla
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല (ഒരു ചെമ്പനീര്‍..)
എങ്കിലും എങ്ങനെനീയറിഞ്ഞൂ.. എന്റെ
ചെമ്പനീര്‍ പൂക്കുന്നതായ്‌ നിനക്കായ്‌..
സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌
പറയൂ നീ പറയൂ (2)
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല

അകമേ നിറഞ്ഞസ്നേഹമാം മാധുര്യം
ഒരുവാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറ നീലരാവിലെ ഏകാന്തതയില്‍
നിന്‍ മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീയറിഞ്ഞു
എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്‌..
നിന്നെ തഴുകുന്നതായ്‌..
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല

തനിയെ തെളിഞ്ഞ രാഗമാം ശ്രീരാഗം
ഒരു മാത്രനീയൊത്തു ഞാന്‍ മൂളിയില്ലാ
പുലര്‍മഞ്ഞു പെയ്യുന്നയാമത്തിലും
നിന്‍ മൃദു മേനിയൊന്നു പുണര്‍ന്നില്ലാ..
എങ്കിലും..നീയറിഞ്ഞു..
എന്‍മനമെന്നും നിന്മനമറിയുന്നതായ്‌..
നിന്നെ തലോടുന്നതായ്‌..
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല

ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല
എങ്കിലും എങ്ങനെനീയറിഞ്ഞൂ.. എന്റെ
ചെമ്പനീര്‍പൂക്കുന്നതായ്‌ നിനക്കായ്‌..
സുഗന്ധം പരത്തുന്നതായ്‌ നിനക്കായ്‌.
പറയൂ നീ പറയൂ..(2)
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ല


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓടലെണ്ണ
ആലാപനം : സുജാത മോഹന്‍   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : ഉണ്ണി മേനോന്‍
ലെറ്റ്സ് വൈപ് ദ ടിയേഴ്സ്
ആലാപനം : ഗായത്രി അശോകന്‍, മായ കർത്താ   |   രചന : പ്രിയ വിശ്വനാഥ്   |   സംഗീതം : സണ്ണി വിശ്വനാഥ്‌