View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൂടറിയാപക്ഷികളേ ...

ചിത്രംചേരി (2003)
ചലച്ചിത്ര സംവിധാനംകെ എസ് ശിവചന്ദ്രന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരവീന്ദ്രന്‍
ആലാപനംബിജു നാരായണന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 30, 2010

കൂടറിയാ പക്ഷികളേ കൂട്ടറിയാ കോലങ്ങളെ
കൂരിരുളിൻ കൈത്തിരിയെവിടേ (2)
ചേറൊഴിയാ ചാളയിലെ പേരറിയാ പാവങ്ങളെ
നാളെയുണ്ടോ നല്ലൊരു പുലരി
കന്നി തുലാ മേഘങ്ങളിൽ മിന്നി വരും മിന്നലു പോൽ
കരളിനുള്ളിൽ തീപ്പൊരി എറിയേ
ആരറിയാൻ നിങ്ങളുടേ നേരറിയാൻ
നെഞ്ചുരുകും ചേരിയിലെ ജീവിതസമരം
(കൂടറിയാ..)

ചേരി പാവം ഞങ്ങളുടേ ചേരി ചേരി
ഞങ്ങളൊന്നായ് ചേർന്നു വാഴും
പുണ്യ സുന്ദര ഭൂമി
ജന്മം നോവിൻ ജന്മം നിങ്ങൾ നീറും ഏതോ ശാപം
ആകാശമാം നീലമേൽക്കൂരയും
മഞ്ഞിൻ കോലായയും സ്വപ്നം കാണാൻ
തെരുവിൽ ഇരുൾ മഴ നനയുമൊരുയിരിനു
ചിറകുകൾ മെനയുവാനാരാര്
(കൂടറിയാ..)

ആനമുഖനായ ഗണനായകനെ
ഊനമൊന്നും വന്നിടാതെ കാത്തിടണേ
കാലം കാണാജാലം കാനൽ നീരായ് വറ്റും നേരം
ഓരങ്ങളിൽ ഓരൊ പോരാളിയും
ചോര ചിന്താതെയും തീരും ജന്മം
പല വിധ പകിടകൾ ചുവടുകൾ അടവുകൾ
വിധിയുടെ വിരലിലെ വിളയാട്ടം
(കൂടറിയാ..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 30, 2010

Koodariyaapakshikale koottariyaa kolangale
koorirulin kaithiriyevide
cherozhia chaalayile perariya pavangale
naaleyundo nalloru pulari
kannithulaameghangalil minni varum minnalu pol
karalinullil theeppori eriye
aarariyaan ningalude nerariyaan
nenchurukum cheriyile jeevithasamaram
(Koodariyaa..)

Cheri paavam njangalude cheri cheri
njangalonnay chernnu vaazhum punya sundara bhoomi
janmam novin janmam ningal neerum etho shaapam
aakaashamaam neelamelkoorayum
manjin kolaayayum swapnam kaanaan
theruvil irulmazha nanayumoruyirinu
chirakukal menayuvaanaaraaru
(Koodariyaa..)

aanamukhanaaya gananaayakane
oonamonnum vannidaathe kaathidane
kaalam kaanajaalam kaanal neeraay vattum neram
orangalil oro poraaliyum
chora chinthaatheyum theerum janmam
palavidha pakidakal chuvadukal adavukal
vidhiyude viralile vilayaattam
(Koodariyaa..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂക്കുമ്പിള്‍
ആലാപനം : പന്തളം ബാലന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
ചെണ്ടയെടുക്കുക
ആലാപനം : ബിജു നാരായണന്‍, പ്രീത കണ്ണൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍
മനസ്സേ മനസ്സേ
ആലാപനം : പ്രീത കണ്ണൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രവീന്ദ്രന്‍