View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സുന്‍ മിത്‌വാരേ ...

ചിത്രംഫാന്റം (2002)
ചലച്ചിത്ര സംവിധാനംബിജു വർക്കി
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംദേവ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by madhavabhadran@yahoo.co.in on January 26, 2010
 സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ
കല്‍ ഭായി കീ ഹോ ശാദീരേ ദുവാ ദേനാ സാരേ
നേരാണേ നാളെയാണേ നാടു തെണ്ടും കാറ്റിന്‍റെ കല്യാണനാള്‍
സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ

ഓ പകല്‍ത്തിങ്കളേയെന്‍ ചെറുക്കന്നു ചൂടാന്‍ ചന്ദനക്കുട കൊണ്ടുവാ
കുയില്‍പ്പെണ്ണിന്നായി മണിത്താലി തീര്‍ക്കാന്‍ മിന്നലിന്‍ കനല്‍പൊന്നു താ
ഈ അലഞൊറിപ്പുഴയുടെ കിലുകിലെ കിലുങ്ങണ നൂപുരം കൊണ്ടു വാ
കടല്‍നുരച്ചുരുളെടുത്തു അവള്‍ക്കൊരു മരതക കമ്മലായി കൊണ്ടു വാ
മനസ്സിന്‍റെ മായച്ചിറകില്‍ ഞാന്‍ പറന്നോട്ടേ
സുന്‍ മിത്തുവാരേ ദിന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ

ഈ പകല്‍ക്കിളിപ്പാട്ടില്‍ തകില്‍ച്ചിന്തു വേണം പൂനിലാക്കല്യാണനാള്‍
തുലാമുകില്‍ത്തുണ്ടാല്‍ മണിപ്പന്തല്‍ വേണം നെഞ്ചിലേ ആഘോഷനാള്‍
ആ തരിവളയിതളിട്ടതാമരവിരലിന്നു മോതിരം കൊണ്ടുവാ
അവളുടെ തുടുനെറ്റിത്തടത്തിലെയിലക്കുറി താരമേല്‍ തന്നുവോ
മനസ്സിന്‍റെ മായച്ചിറകില്‍ ഞാന്‍ പറന്നോട്ടേ

സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ
കല്‍ ഭായി കീ ഹോ ശാദീരേ ദുവാ ദേനാ സാരേ
നേരാണേ നാളെയാണേ നാടു തെണ്ടും കാറ്റിന്‍റെ കല്യാണനാള്‍
സുന്‍ മിത്തുവാരേ ധുന്‍ഹൈ പ്യാരേ പുക്കാരേ ദില്‍ ആരേ


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on November 15, 2010

Sun mithuvaare dhunhai pyaare pukaare dil aare
kal bhai kee ho shaadee re duvaa denaa saare
neraane naaleyaane naadu thendum kaattinte kalyaananaal
Sun mithuvaare dhunhai pyaare pukaare dil aare

Oh pakalthinkaleyen cherukkannu choodan chandanakkuda kondu vaa
kuyilppenninaayi manithaali theerkkaan minnalin kanal ponnu thaa
ee alanjori puzhayude kilukile kilungana noopuram kondu vaa
kadalnura churuleduthu avalkkoru marathaka kammalaayi kondu vaa
manassinte maayachirakil njaan parannotte
Sun mithuvaare dhunhai pyaare pukaare dil aare

Ee pakalkkilippaattil thakilchinthu venam poonilaa kalyaananaal
thulaamukil thundaal manippanthal venam nenchile aaghoshanaal
aa tharivalayithalitta thaamara viralinnu mothiram kondu vaa
avalude thudunettithadathileyilakkuri thaaramel thannuvo
manassinte maayachirakil njaan parannotte
(Sun mithuvaare ...)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുറുംകുഴല്‍ ഓസൈ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദേവ
വിരല്‍ തൊട്ടാല്‍
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദേവ
മാട്ടുപ്പൊങ്കല്‍
ആലാപനം : കെ എസ്‌ ചിത്ര, എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദേവ
വിരല്‍ തൊട്ടാല്‍ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദേവ
മാട്ടുപ്പൊങ്കല്‍
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദേവ
തീം സോങ്ങ്‌
ആലാപനം :   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ദേവ