View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലക്കായലില്‍ നിന്‍മിഴിയിണകള്‍ ...

ചിത്രംഷാര്‍ജ ടു ഷാര്‍ജ (2001)
ചലച്ചിത്ര സംവിധാനംവേണുഗോപൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംമോഹന്‍ സിതാര
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by madhavabhadran on September 12, 2010
 
നീലക്കായലില്‍ നിന്‍ മിഴിയിണകള്‍ (2)
തുഴഞ്ഞതേതൊരു കളിയോടം കളിയോടം
കറുകവരമ്പില്‍ ഇടയ്ക്കിടയ്ക്ക് തിരഞ്ഞതേതൊരു
മണിരൂപം (2)

ഓ..നീലക്കായലില്‍ നിന്‍ മിഴിയിണകള്‍ (2)

കുഞ്ഞോളങ്ങള്‍ കവിത രചിച്ചതു്
കരയുടെ കരളിലല്ലല്ലോ അല്ലല്ലോ
(കുഞ്ഞോളങ്ങള്‍ )
ചോലത്തെന്നലിക്കിളിയിട്ടതു്
പൂവിന്‍ മേനിയിലല്ലല്ലോ
(ചോലത്തെന്ന)
അവ നിന്നില്‍ നിന്നുള്ളില്‍ നിന്‍ മെയ്യില്‍

(നീലക്കായലില്‍)
ഓ..നീലക്കായലില്‍ നിന്‍ മിഴിയിണകള്‍

ആട്ടക്കഥയുടെ മുദ്രകള്‍ കണ്ടതു്
ആടും ചെടികളിലല്ലല്ലോ അല്ലല്ലോ
(ആട്ടക്കഥയുടെ)
പാണപ്പാട്ടിന്നീണം കേട്ടതു്
നാടന്‍ വീണയിലല്ലല്ലോ
(പാണപ്പാട്ടി)
അവ നിന്നില്‍ നിന്നുള്ളില്‍ നിന്‍ ചുണ്ടില്‍

(നീലക്കായലില്‍)
ഓ..നീലക്കായലില്‍

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 1, 2011

Neelakkayalil nin mizhiyinakal (2)
thuzhanjathethoru kaliyodam kaliyodam
karukavarampil idakkidaykku thiranjathethoru
maniroopam (2)
oh..Neelakkayalil nin mizhiyinakal (2)

Kunjolangal kavitha rachichathu
karayude karalilallallo allallo
cholathennalikkiliyittathu
poovin meniyilallayo
ava ninnil ninnullil nin meyyil
(neelakkaayalil..)

aattakkadhayude mudrakal kandathu
aadum chedikalilallallo
paanappaattinneenam kettathu
naadan veenayilallallo
ava ninnil ninnullil nin chundil
(neelakkaayalil..)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ധീ ധീ (m)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
ചന്ദനത്തെന്നലായ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
ധു ധു
ആലാപനം : എം ജി ശ്രീകുമാർ, സ്മിത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
ധീ ധീ
ആലാപനം : സ്മിത   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര
ചന്ദനത്തെന്നലായ്‌
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : മോഹന്‍ സിതാര