View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലോല്‍പ്പലമാല ...

ചിത്രംതിരുവിതാംകൂര്‍ തിരുമനസ്സ് (1995)
ചലച്ചിത്ര സംവിധാനംഅശ്വതീ ഗോപിനാഥ്
ഗാനരചനപി കെ ഗോപി
സംഗീതംപ്രേംകുമാർ വടകര
ആലാപനംകെ എസ്‌ ചിത്ര, ജി വേണുഗോപാല്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Jay Mohan

വരികള്‍ ചേര്‍ത്തത്: ശ്രീകാന്ത്

നീലോല്പലമാല കാണിക്ക കാതര യമുനാ..... നീലോല്പലമാല കാണിക്ക നൽകുന്ന കാതര യമുനാതീരങ്ങളിൽ താമരയിതൾക്കുമ്പിൾ നീട്ടി നിൽക്കുന്നു ഞാൻ പ്രേമനൈവേദ്യം തരൂ... നീലോല്പലമാല കാണിക്ക നൽകുന്ന കാതര യമുനാതീരങ്ങളിൽ.

തന്തിന്നാന തന്നാനാന താനോ... തന്തിന്നാന തന്നാനാന താനോ.... ചെമ്പകപ്പൂങ്കവിൾ തൊട്ടു തലോടുന്ന വൃന്ദാവനത്തിലെ മയിൽപ്പീലികൾ... ചെമ്പകപ്പൂങ്കവിൾ തൊട്ടു തലോടുന്ന വൃന്ദാവനത്തിലെ മയിൽപ്പീലികൾ നെഞ്ചോടു ചേർത്തുവെച്ചു ഞാനുറങ്ങുമ്പോൾ കണ്ണാ....ആ...ആ.... സ്വപ്നത്തിലെങ്കിലും നീ എന്നു വരും എന്നു വരും

നീലോല്പലമാല കാണിക്ക നൽകുന്ന കാതര യമുനാതീരങ്ങളിൽ

കുങ്കുമത്താഴ്വര മുത്തുപെയ്തോടുന്ന കല്ലോലിനിയിൽ കുളിച്ചീറനായ് കുങ്കുമത്താഴ്വര മുത്തുപെയ്തോടുന്ന കല്ലോലിനിയിൽ കുളിച്ചീറനായ് നിന്നോടു ചേർന്നു നിന്നു ചോദിച്ചതെല്ലാം കണ്ണാ.... ആ... ആ …… ഇഷ്ടമെന്നെങ്കിലും നീ ചൊല്ലുകില്ലേ ചൊല്ലുകില്ലേ... (നീലോല്പലമാല....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കേളി കലയുടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി കെ ഗോപി   |   സംഗീതം : പ്രേംകുമാർ വടകര
ബ്രഹ്മകമലദല
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി കെ ഗോപി   |   സംഗീതം : പ്രേംകുമാർ വടകര
കൊച്ചരി മുല്ലയില്‍ ഊഞ്ഞലാടിയ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി കെ ഗോപി   |   സംഗീതം : പ്രേംകുമാർ വടകര
നീലോല്‍പ്പലമാല [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പി കെ ഗോപി   |   സംഗീതം : പ്രേംകുമാർ വടകര