View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടുന്നു വിഷുപ്പക്ഷികള്‍ ...

ചിത്രംപുനരധിവാസം (2000)
ചലച്ചിത്ര സംവിധാനംവി കെ പ്രകാശ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംജി വേണുഗോപാല്‍
ആലാപനംജി വേണുഗോപാല്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Jija Subramanian

Paadunnu vishuppakshikal melle
Meda samkrama sandhyayil
onnu pookkaan maranne poyoru
Konna than kulir chillamel
(Paadunnu...)

Kaattu thottu vilichu melle nin
kaathiloronnu chollave (2)
Kettuvo ninte baalya kaalathin
kaalchilampile marmmaram
kaal chilampile marmmaram

Maavu pootha thodikalum
Muttathaadyam poovitta mullayum (2)
aattu theerathilanji kaavile
aardramaam shamkhu naadavum
nanma nottuvaanethum paanante
nanthuni paattin eenavum (2)
Otta thaamara maathram poovidum
punya kaala pulariyum
punyakaala pulariyum

raathriyil mulam kaattil ninnaaro
moolum hindola raagavum (2)
Swapnathil maathram kanda gandharvan
sathyathil munnil nilpathum (2)
etho lajjayaal nee mukham thuduthaake
vaadi thalarnnathum (2)
ormmakal manjupaalikal maatti
innum ninne vilikkave (2)
Sneha saandramaay pookkunnu neeye
paazhthodiyile konna pol (2)
paazhthodiyile konna pol
kanikkonna pol
kaanaa konna pol
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

പാടുന്നു വിഷുപ്പക്ഷികള്‍ മെല്ലെ
മേട സംക്രമ സന്ധ്യയില്‍..
ഒന്ന് പൂക്കാന്‍ മറന്നേ പോയൊരു
കൊന്ന തന്‍ കുളിര്‍ചില്ലമേല്‍
(പാടുന്നു വിഷുപക്ഷികള്‍... )

കാറ്റു തൊട്ടു വിളിച്ചു മെല്ലെ നിന്‍
കാതിലോരോന്നു ചൊല്ലവേ (കാറ്റു.. )
കേട്ടുവോ നിന്‍റെ ബാല്യകാലത്തിന്‍
കാല്‍ ചിലമ്പിലെ മര്‍മരം
കാല്‍ ചിലമ്പിലെ മര്‍മരം...

മാവ് പൂത്ത തൊടികളും
മുറ്റത്താദ്യം പൂവിട്ട മുല്ലയും (മാവ്.. )
ആറ്റുതീരത്തിലഞ്ഞി കാവിലെ
ആര്‍ദ്രമാം ശംഖുനാദവും (ആറ്റുതീരത്തിലഞ്ഞി.. )
ആര്‍ദ്രമാം ശംഖുനാദവും
നന്മ തോറ്റുവാനെത്തും പാണന്റെ
നന്തുണിപ്പാട്ടിന്‍ ഈണവും (നന്മ.. )
ഒറ്റത്താമര മാത്രം പൂവിടും
പുണ്യകാലപുലരിയും
പുണ്യകാലപുലരിയും...

രാത്രിയില്‍ മുളംകാട്ടില്‍ നിന്നാരോ
മൂളും ഹിന്ദോളരാഗവും (രാത്രിയില്‍.. )
സ്വപ്നത്തില്‍ മാത്രം കണ്ട ഗന്ധര്‍വന്‍
സത്യത്തില്‍ മുന്നില്‍ നില്‍പ്പതും (സ്വപ്നത്തില്‍.. )
ഏതോ ലജ്ജയാല്‍ നീ മുഖം തുടുത്താകെ
വാടി തളര്‍ന്നതും (ഏതോ.. )
ഓര്‍മ്മകള്‍ മഞ്ഞുപാളികള്‍ മാറ്റി
ഇന്നും നിന്നെ വിളിക്കവേ (ഓര്‍മ്മകള്‍.. )
സ്നേഹസാന്ദ്രമായ് പൂക്കുന്നു നീയേ
പാഴ്തൊടിയിലെ കൊന്ന പോല്‍.. (സ്നേഹസാന്ദ്രമായ്.. )
പാഴ്തൊടിയിലെ കൊന്ന പോല്‍..
കണിക്കൊന്ന പോല്‍..
കാണാക്കൊന്ന പോല്‍...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കനകമുന്തിരികള്‍
ആലാപനം : ജി വേണുഗോപാല്‍, എ കെ ദേവി (പുണ്യ ശ്രീനിവാസ്)   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശിവമണി, ലൂയിസ് ബാങ്ക്സ്
in the whisper
ആലാപനം : അനുപമ ദേശ്‌പാണ്ഡെ   |   രചന : വിന്നീ ബുക്സാന്നി   |   സംഗീതം : ശിവമണി, ലൂയിസ് ബാങ്ക്സ്
സ്വന്തം ചിറകിന്റെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശിവമണി, ലൂയിസ് ബാങ്ക്സ്
കനകമുന്തിരികള്‍ (F)
ആലാപനം : എ കെ ദേവി (പുണ്യ ശ്രീനിവാസ്)   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശിവമണി, ലൂയിസ് ബാങ്ക്സ്
കനകമുന്തിരികള്‍
ആലാപനം : എ കെ ദേവി (പുണ്യ ശ്രീനിവാസ്)   |   രചന :   |   സംഗീതം : ശിവമണി, ലൂയിസ് ബാങ്ക്സ്
കണ്ണാടിപ്പൂക്കള്‍ പൂക്കുന്നു
ആലാപനം : ജി വേണുഗോപാല്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശിവമണി, ലൂയിസ് ബാങ്ക്സ്
സ്വന്തം ചിറകിന്റെ [പതിപ്പ് II]
ആലാപനം : ഔസേപ്പച്ചന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ശിവമണി, ലൂയിസ് ബാങ്ക്സ്
Funeral music
ആലാപനം : ജി വേണുഗോപാല്‍   |   രചന :   |   സംഗീതം : ശിവമണി, ലൂയിസ് ബാങ്ക്സ്