View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോടും ഒന്നും മിണ്ടാതെ ...

ചിത്രംനരസിംഹം (2000)
ചലച്ചിത്ര സംവിധാനംഷാജി കൈലാസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്, കോറസ്‌

വരികള്‍

Added by madhavabhadran@yahoo.co.in on January 25, 2010

(m) ആരോടും ഒന്നും മിണ്ടാതേ വാതില്‍ക്കല്‍ നില്‍പ്പൂ വാസന്തം
നറുതേന്‍ നിലാവിന്‍ തെല്ലല്ലേ മഴനൂലില്‍ മിന്നും മുത്തല്ലേ
പരിഭവമെന്തേ നിന്‍മിഴിയില്‍ മണിത്തിങ്കളേ
ചിരിമണിയൊന്നു വിരിയല്ലേകവിള്‍മുല്ലയില്‍
എന്നും ഞാന്‍ നിന്നെ സ്വപ്നം കാണും നേരമായി
(fG) മെല്ലേ മെല്ലേ ഈ രാവില്‍ ഒരു ചില്ലുജാലകം ചാരാം
ചെറു പുഴയുടെ അലകളിലെങ്ങോ ഒരു ഛില്‍ ഛില്‍ മര്‍മ്മരം

(fG) ദില്ലാ ദിലക്കു ദില്‍ ദില്ലിലാ (4)
ദില്ലാന ദില്‍ ധില്ലാന ധില്ലാന
ധില്‍ ധില്‍ ധില്‍ ധില്‍ (2)


ആരാരും കേള്‍ക്കാതിന്നും എന്നുള്ളില്‍ മോഹത്തിന്‍
വിഷുപ്പക്ഷി മൂളിപ്പാടുന്നു
കണ്‍പീലിത്തുമ്പില്‍ മിന്നും തൂവെള്ളി നാളങ്ങള്‍
മഷിച്ചാന്തു മെല്ലേ ചാര്‍ത്തുന്നു
നീയാകും പൂവിന്‍റെ ഇതള്‍ക്കുമ്പിളില്‍
മാറ്റോറും മഞ്ഞിന്‍റെ കുളിര്‍ത്തുള്ളിയായി
നിറമേഴും ചാര്‍ത്തും നിന്‍ കസവാടയണിഞ്ഞാട്ടേ
താലോലം കിലുങ്ങട്ടേ തങ്കത്തരിവളകള്‍
(mG) ലേലാ ലാലലലു (3)
ചുപ്പ് ചുപ്പ് ഹേ ചുപ്പ്
ലേലാ ലാലലലു ചുപ്പ് ചുപ്പ് ഹേ ചുപ്പ്


മാനത്തേ മച്ചിന്മേലേ കണ്‍ചിമ്മും നക്ഷത്രം
വിളിക്കുന്നു നിന്നേത്താരാട്ടാന്‍
സിന്ദൂരക്കുന്നിന്മേലേ പൂങ്കാറ്റായി
പെയ്യുന്നു തണുപ്പിന്‍റെ തങ്കക്കസ്തൂരി
പൊന്‍തൂവല്‍ ചേലോടേ പറന്നേറുമോ
കണ്ടാലും മിണ്ടാത്ത മണിത്തുമ്പികള്‍
മണിമുറ്റമൊരുങ്ങുന്നു മണിമഞ്ചലൊരുങ്ങുന്നു
ചേക്കേറാന്‍ തിടുക്കമോ തങ്കപ്പൂങ്കുയിലേ

(m) ആരോടും ഒന്നും മിണ്ടാതേ വാതില്‍ക്കല്‍ നില്‍പ്പൂ വാസന്തം
നറുതേന്‍ നിലാവിന്‍ തെല്ലല്ലേ മഴനൂലില്‍ മിന്നും മുത്തല്ലേ
പരിഭവമെന്തേ നിന്‍മിഴിയില്‍ മണിത്തിങ്കളേ
എന്നും ഞാന്‍നിന്നെ സ്വപ്നം കാണും നേരമായി
(fG) മെല്ലേ ഈ രാവില്‍ ഒരു ചില്ലുജാലകം ചാരാം
ചെറുപുഴയുടെ അലകളിലെങ്ങോ ഒരു ഛില്‍ ഛില്‍ മര്‍മ്മരം


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 7, 2011

aarodum onnum mindaathe
vaathilkkal nilppoo vaasantham
naruthen nilaavin thellalle
mazhanoolil minnum muthalle
paribhavamenthe nin mizhiyil manithinkale
chirimaniyonnum viriyalle kavil mullayil
ennum njaan ninne swapnam kanum neramaay
melle melle ee raavin cheru chillu jaalakam chaaraam
cheru puzhayude alakalilengo oru chil chil marmmaram

aaraarum kelkkaathinnum ennullil mohathin
vishuppakshi moolippaadunnu
kanpeelithumbil ninnum thoovelli naalangal
mashichaanthu melle chaarthunnu
neeyaakum poovinte ithalkkumbilil
maattolum manjinte kulirthulliyaay
niramezhum chaarthum nin kasavaadayaninjaatte
thaalolam kilungatte thankatharivalakal

maanathe machinmele kanchimmum nakshathram
vilikkunnu ninne thaaraattaan
sindoorakkunninmele poonkaattaay peyyunnu
thanuppinte thankakkasthoori
pon thooval chelode parannerumo
kandaalum mindaatha manithumbikal
manimuttamorungunnu manimanchal orungunnu
chekkeraan thidukkamo thankappoonkiliye
( aarodum onnum mindaathe..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞിന്‍ മുത്തെടുത്ത്‌
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പഴനിമല
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അമ്മേ നിളേ നിനക്കെന്തു പറ്റി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ആരോടും ഒന്നും മിണ്ടാതെ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അമ്മേ നിളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മണ്ണില്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ധ്യാനം ധേയം നരസിംഹം
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മഞ്ഞിന്‍ മുത്തെടുത്ത്‌ (F)
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍