ഇനിയെന്തു പാടേണ്ടു ഞാൻ [F] ...
ചിത്രം | ഉദയപുരം സുൽത്താൻ (1999) |
ചലച്ചിത്ര സംവിധാനം | ജോസ് തോമസ് |
ഗാനരചന | കൈതപ്രം |
സംഗീതം | കൈതപ്രം |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by devi pillai on May 29, 2010 ഇനിയെന്തു പാടേണ്ടു ഞാന്‍.. എന്റെ ഉള്ളം തുറന്നൊന്നു കാട്ടുവാന്‍ നിന്‍ മുന്നില്‍ ഇനിയെന്തു പാടേണ്ടു ഞാന്‍... മനതാരില്‍ നിറയുന്ന മൂക ദുഃഖങ്ങളെ അറിയുവാനിനിയെന്തു പാടേണ്ടു ഞാന്‍.... ഇനിയെന്തു പാടേണ്ടു ഞാന്‍... എത്രയോ രാവില്‍ നാം വെണ്ണിലാപൊയ്കയില്‍ മുങ്ങിത്തുടിച്ചുവല്ലോ... എത്രയോ സന്ധ്യയില്‍ പ്രണയകാവ്യങ്ങള്‍ നാം മിഴികളാല്‍ കൈമാറിയില്ലേ... കരയില്ല ഞാന്‍...... കരയില്ല ഞാന്‍ എന്റെ കണ്ണീര്‍വീണു നിന്‍ സ്വപ്നങ്ങള്‍ മായുമെങ്കില്‍.... നീയെന്റെ കനവിന്റെ തന്ത്രികള്‍ തഴുകുമ്പോള്‍ ഒഴുകുന്നു സാന്ത്വനഗാനം.. ഏതോ ജന്മത്തില്‍ ഞാന്‍ ചെയ്ത പുണ്യമാം സ്നേഹാര്‍ദ്ര സംഗീതനാദം.. ഇനി വരില്ലേ...... ഇനി വരില്ലേ എന്റെ ഹൃദയാംബരത്തിലെ പൂര്‍ണ്ണേന്ദുവായ് വരില്ലേ..... Added by devi pillai on May 29, 2010 iniyenthu paadendu njaan - ente ullam thurannonnu kaattuvaan nin munnil iniyenthu paadendu njaan manathaaril nirayunna mookadukhangale ariyuvaaniniyenthu paadendu njaan iniyenthu paadendu njaan ethrayo raavil naam vennilaappoykayil mungithudichuvallo ethrayo sandhyayil pranayakaavyangal naam mizhikalaal kaimaariyille karayilla njaan karayilla njaan ente kanneer veenu nin swapnangal maayumenkil neeyente kanavinte thanthrikal thazhukumbol ozhukunnu saanthwana gaanam etho janmathil njaan cheytha punyamaam snehaardra sangeetha naadam ini varille ini varille ente hridayaambarathile poornnenduvaay varille... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മാണിക്യവീണ
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : കൈതപ്രം
- ഗായതി ഗായതി
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : കൈതപ്രം
- ആനന്ദ നന്ദനേ സന്ദേഹം
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : കൈതപ്രം
- കനകസഭാതലം [M]
- ആലാപനം : മധു ബാലകൃഷ്ണന്‍ | രചന : കൈതപ്രം | സംഗീതം : കൈതപ്രം
- ചിറ്റോളം
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : കൈതപ്രം
- കനകസഭാതലം [F]
- ആലാപനം : സംഗീത (പുതിയത്) | രചന : കൈതപ്രം | സംഗീതം : കൈതപ്രം
- ഇനിയെന്തു പാടേണ്ടു ഞാൻ [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : കൈതപ്രം