View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണുനീർ തെന്നലേ എവിടെയാ പൂമാനം [അമ്പിളി തുമ്പി] ...

ചിത്രംസാഫല്യം (1999)
ചലച്ചിത്ര സംവിധാനംജി എസ് വിജയൻ
ഗാനരചനകൈതപ്രം
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ് ഹരിശങ്കര്‍

വരികള്‍

Added by devi pillai on May 20, 2010,verified by rajagopal

അമ്പിളിത്തുമ്പി ആകാശത്തുമ്പി
അപ്പൂപ്പന്‍ താടിയായ് പൂമാനത്തെത്തിയ
മുത്തശ്ശനെക്കണ്ടു പോരാമോ
മുത്തശ്ശനെക്കണ്ടു പോരാമോ

കണ്ണുനീര്‍ തെന്നലേ എവിടെയാ പൂമനം?
കളിനിലാത്തിങ്കളേ എവിടെയാ മാനസം
കാരുണ്യപ്പാല്‍ക്കടല്‍ത്തീരത്തു കണ്ടോ
താലോലം പാടിയലിയുന്ന ഹൃദയം
കിളികളേ കേട്ടുവോ തേങ്ങുമാ നൊമ്പരം

പൊന്നുകൊണ്ടൊരു മേട് അതില്‍ മഞ്ഞുകൊണ്ടൊരു വീട്
മൂവന്തിവിളക്കു കൊളുത്താന്‍ അമ്മാനത്തപ്പൂപ്പന്‍
നീരാടാന്‍ പൂങ്കടവ് ചിറ്റാടത്തോണി
കളിയാടാനക്കിളിയിക്കിളി മുക്കിളിനാക്കിളി
തേന്‍ കിളിമൊഴികള്‍

നാലകത്തൊരു മുല്ല അതിലിത്തിരിമുല്ലപ്പൂവ്
പൂവിറുക്കാന്‍ പോരുന്നോ കരുമാടിക്കൂട്ടരേ
തത്തമ്മക്കളമൊഴിയില്‍ തിരുനാമച്ചിന്ത്
മച്ചിന്മേല്‍ മൂത്തോര്‍ വാക്കും മുതുനെല്ലിക്കേം
തിരുമുടിയഴകും

അമ്പിളിത്തുമ്പി ആകാശത്തുമ്പി
അപ്പൂപ്പന്‍ താടിയായ് പൂമാനത്തെത്തിയ
മുത്തശ്ശനെക്കണ്ടു പോരാമോ
മുത്തശ്ശനെക്കണ്ടു പോരാമോ



----------------------------------


Added by devi pillai on May 20, 2010

ambilithumbi aakaashathumbi
appooppanthaadiyaay poomaanathethiya
muthassanekkandu poraamo
muthassanekkandu poraamo?

kannuneer thennale evideyaa poomanam
kalinilaathinkale evideyaa maanasam
kaarunyappaalkkadaltheerathu kando
thaalolam paadiyaliyunna hridayam
kilikale kettuvo thenguma nombaram

ponnu kondoru medu athil manju kondoru veedu
moovanthivilakku koluthaan ammaanathappooppan
neeraadaan poonkadavu chittaadathoni
kaliyaadaan akkiliyikkili mukkili naakkili then kilimozhikal

naalakathoru mulla athilithiri mullappoovu
poovirukkaan porunno karumaadikkoottare
thathammakkalamozhiyil thirunaamachinthu
machinmel moothor vaakkum muthunellikkem
thirumudiyazhakum

ambilithumbi aakaashathumbi
appooppanthaadiyaay poomaanathethiya
muthassanekkandu poraamo
muthassanekkandu poraamo?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാക്കേ കാക്കേ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
മാരിവില്ലു ഉടുപ്പണിഞ്ഞു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പൊന്നോല പന്തലിൽ
ആലാപനം : സുജാത മോഹന്‍, രവിശങ്കര്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കാക്കേ കാക്കേ [M]
ആലാപനം : കല്ലറ ഗോപന്‍   |   രചന : കൈതപ്രം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍