View in English | Login »

Malayalam Movies and Songs

ഇന്ദ്രന്‍സ്

യഥാര്‍ത്ഥ പേര്കെ സുരേന്ദ്രന്‍
ജനനം1956 മാര്‍ച്ച് 12
സ്വദേശംതിരുവനന്തപുരം
പ്രവര്‍ത്തനമേഖലഅഭിനയം (476), ആലാപനം (2 സിനിമകളിലെ 2 പാട്ടുകള്‍)

വസ്ത്രാലങ്കാരം - 5 ചിത്രങ്ങള്‍



ആദ്യകാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തായിരുന്ന ഇന്ദ്രന്‍സ് പിന്നീട് അഭിനരംഗത്തേക്ക് വരികയായിരുന്നു. Tailoring തൊഴില്‍ ആയി സ്വീകരിച്ച ഇന്ദ്രന്‍സിനു പക്ഷെ ചെറുപ്പത്തിലെ കലയോടെ വലിയ ആഭിമുഖ്യമായിരുന്നു. ഈ താത്പര്യം കാരണം നാട്ടിലുള്ള നാടകങ്ങളിലൊക്കെ അഭിനയിക്കുമായിരുന്നു. കലയോടുള്ള ഈ ആഭിമുഖ്യം പലപ്പോഴും തൊഴിലിനു പ്രശ്നമായി തീര്‍ന്നു. ഇന്ദ്രന്‍സ് ആദ്യമായി വസ്ത്രാലങ്കാരം ചെയ്ത ചിത്രം ചൂതാട്ടം ആണ് , ഈ ചിത്രത്തിന്റെ നിര്‍മാതാവായിരുന്ന ചാര്‍ളി ആണ് വസ്ത്രാലങ്കാര സഹായി ആയി ഇന്ദ്രന്‍സിനു അവസരം നല്‍കിയത്. സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുവാന്‍ സാധിച്ചുവെങ്കിലും തത്കാലം തന്റെ തൊഴിലില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനായിരുന്നു ഇന്ദ്രന്‍സിന്റെ തീരുമാനം. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഇന്ദ്രന്‍സ് വസ്ത്രാലങ്കാരം നിര്‍വഹിച്ചു.

പദ്മരാജന്‍ സംവിധാനം ചെയ്ത ഇന്നലെ എന്ന ചിത്രത്തില്‍ ആണ് ആദ്യമായി അഭിനയിച്ചത്. പക്ഷെ CID ഉണ്ണികൃഷ്ണന്‍ എന്ന ചിത്രത്തിലെ വേഷം ആണു പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചത്. ഇതില്‍ നായകനായ ജയറാമിന്റെ സന്തത സഹചാരി ആയ കഥാപാത്രത്തെ അവതരിപ്പിച്ചു ഇന്ദ്രന്‍സ് കൈയ്യടി നേടി. പിന്നീട് ഇന്ദ്രന്‍സിനു മലയാള സിനിമയില്‍ തിരക്കേറി. അടൂരിന്റെയും ടി.വി.ചന്ദ്രന്റെയും ചിത്രങ്ങളില്‍ അഭിനയിക്കാനും ഇന്ദ്രന്‍സിനായി.



തയ്യാറാക്കിയത് : വിജയകുമാര്‍ പി പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനം
19811 - -
19881 - -
19891 - -
19902 - -
19912 - -
19925 - -
19934 - -
19948 - -
199522 - -
199614 - -
199713 - 1
19986 - -
199911 - -
200012 - -
200116 - -
200215 - -
200310 - -
20049 - -
200515 - 1
20066 - -
20076 - -
200814 - -
200913 - -
201019 - -
201112 - -
201219 - -
201315 - -
201420 - -
201528 - -
201618 - -
201719 - -
201824 - -
201927 - -
20209 - -
202113 - -
202228 - -
202319 - -