View in English | Login »

Malayalam Movies and Songs

കാമ്പിശ്ശേരി കരുണാകരൻ

ജനനം1922 മാര്‍ച്ച് 31
സ്വദേശംവള്ളികുന്നം
പ്രവര്‍ത്തനമേഖലഅഭിനയം (7)
ആദ്യ ചിത്രംകാലം മാറുന്നു (1955)


വ്യാപരിച്ച മണ്ഡലങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലി ആയിരുന്നു കാമ്പിശ്ശേരി കരുണാകരന്‍ . വള്ളികുന്നത്തിനടുത്ത് കാമ്പിശ്ശേരി കൊച്ചിക്കോ ചാന്നാരുടെ മകനായി 1922 മാര്ച്ച് 31 ന് ജനിച്ചു. രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകന്‍ , നിയമസഭാ സാമാജികന്‍ , പത്രാധിപര്‍ , നടന്‍ എന്നിങ്ങനെ വേറിട്ട മണ്ഡലങ്ങളില്‍ അദ്ദേഹം തിളങ്ങി നിന്നു.
സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം സംസ്കൃത കോളേജില്‍ പഠിക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു ജയില്‍ വാസം അനുഭവിച്ചു.തോപ്പില്‍ ഭാസിയും കാമ്പിശേരിയും ആത്മ സുഹൃത്തുക്കള്‍ ആയിരുന്നു. ഇരുവരും 1948 വരെ കോണ്ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. സ്വാതന്ത്ര്യാനന്തരം കോണ്ഗ്രസ്സിന്റെ നയങ്ങളെ ചോദ്യം ചെയ്തു വള്ളി കുന്നത്ത് നിയമലംഘനം നടത്തി. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്നു.
ജനയുഗം വാരികയുടെ പത്രാധിപരായിരുന്നു അദ്ദേഹം.
അഭിനയ ചിന്തകള്‍ , അന്ത്യ ദര്‍ശനം,കൂനന്തറ പരമുവും പൂന കേശവനും, കുറെ സംഭവങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന കൃതികള്‍ .
നിത്യകന്യക , ആദ്യകിരണങ്ങള്‍ , അശ്വമേധം, നിണമണിഞ്ഞ കാല്‍പ്പാടുകള്‍ തുടങ്ങി ഏഴോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.
1977 ജൂലൈ 27 നു കാമ്പിശ്ശേരി കരുണാകരന്‍ അന്തരിച്ചു.

ചാരുംമൂട്ടില്‍ ഇന്ന് കാമ്പിശ്ശേരി കരുണാകരന്‍ സ്മാരക മന്ദിരം പ്രവര്‍ത്തിക്കുന്നു.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19551
19561
19611
19632
19641
19671