View in English | Login »

Malayalam Movies and Songs

രശ്മി കൈലാസ്

സ്വദേശംകായംകുളം
പ്രവര്‍ത്തനമേഖലഅഭിനയം (1)
ആദ്യ ചിത്രംവര്‍ഷങ്ങള്‍ പോയതറിയാതെ (1987)


ഹരിപ്പാടിനടുത്ത് ആയാപറമ്പ് സ്വദേശിയായ ചന്ദ്രന്‍ പിള്ളയുടേയും ഓമനയുടേയും മകളാണ് കായംകുളം പള്ളിക്കല്‍ സ്വദേശിനിയായ രശ്മി കൈലാസ്. "വര്‍ഷങ്ങള്‍ പോയതറിയാതെ" എന്ന ഒറ്റ ചിത്രത്തില്‍ മാത്രം അഭിനയിച്ച രശ്മി കൈലാസിനെ, പക്ഷെ ജനങ്ങള്‍ ഓര്‍ക്കുന്നത് ആ ചിത്രത്തിലെ "ഇലകൊഴിയും ശിശിരത്തില്‍" എന്ന ഗാനരംഗത്തില്‍ പാടി അഭിനയിച്ച നടി ആയിട്ടാണ്.

കായംകുളം സെന്റ് മേരീസ് സ്കൂളില്‍ പഠിച്ച രശ്മി കൈലാസ് 1986, 87,88 എന്നീ വര്‍ഷങ്ങളില്‍ മാവേലിക്കര സബ് ജില്ലാ കലാതിലകമായിരുന്നു. ചേച്ചി രാജിയോടൊപ്പം ചെറുപ്പം മുതല്‍ തന്നെ നൃത്തം അഭ്യസിച്ചു വന്നിരുന്നു. 1987 ല്‍ കോഴിക്കോട്ടു വെച്ചുനടന്ന സംസ്ഥാന കലോത്സവത്തില്‍ മോഹിനിയാട്ടത്തിന് രണ്ടാം സ്ഥാനമുള്‍പ്പടെ നിരവധി സമ്മാനങ്ങള്‍ നേടിയ രശ്മിക്ക് അക്കൊല്ലത്തെ കലാതിലകപ്പട്ടം വെറും ഒരു പോയിന്റിന് നഷ്ടമായി. കലാതിലകപ്പട്ടം നേടിയതോ ബാലതാരമായി നിരവധി സിനിമകളില്‍ തിളങ്ങിയ പൊന്നമ്പിളി അരവിന്ദും.

ഭര്‍ത്താവ്: ഹരികുമാര്‍
മക്കള്‍: ദേവനന്ദ, അദ്വൈത്

(രശ്മി കൈലാസിന്റെ ബന്ധു കൂടിയായ ശ്രീദേവി പിള്ള നേരിട്ട് നടത്തിയ അഭിമുഖത്തില്‍ നിന്ന്. അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം.)



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19871