ചക്കരമുത്തേ ...
| ചിത്രം | ആദ്യത്തെ കണ്മണി (1995) |
| ചലച്ചിത്ര സംവിധാനം | രാജസേനന് |
| ഗാനരചന | എസ് രമേശന് നായര്‍ |
| സംഗീതം | എസ് പി വെങ്കിടേഷ് |
| ആലാപനം | പി ജയചന്ദ്രൻ, ബിജു നാരായണന് |
വരികള്‍
| Lyrics submitted by: Sreedevi Pillai chakkaramuthe patharamaatte munthiri mutham thaa achanu munthirimutham thaa ammaanathambazhanga chemmaana chembaruthi unnikkoru noorukoottam melam thappundu thaalamundu chaanchakkam thottilundu thankathinu chaayurangaan melam veedirangippoyaalum naadirangippoyaalum ennunni ponnunni raajaavu pennallayo veedu vaanidunnu lakshmiyaay pennallayo janmam nalkum deviyum bhoomidevi nee ammayallenkil snehathaale amrithoottiyillenkil njanillallo mannum vinnum maariyumillallo ammaanathambazhanga..... sankalppangal thaane koodumaarum velayil thankangale ningalkkoro chumbanam chirikkumbilil narum paal kininjille bandhangalil ningal choodarinjille oro naalum mannum poovum puthumayumunarunnu | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചക്കരമുത്തേ പത്തരമാറ്റേ മുന്തിരിമുത്തം താ അച്ഛനു മുന്തിരിമുത്തം താ അമ്മാനത്തമ്പഴങ്ങാ ചെമ്മാനച്ചെമ്പരുത്തി ഉണ്ണിക്കൊരു നൂറുകൂട്ടം മേളം തപ്പുണ്ട് താളമുണ്ട് ചാഞ്ചക്കം തൊട്ടിലുണ്ട് തങ്കത്തിനു ചായുറങ്ങാന്‍ മേളം വീടിറങ്ങിപ്പോയാലും നാടിറങ്ങിപ്പോയാലും എന്നുണ്ണി പൊന്നുണ്ണി രാജാവ് പെണ്ണല്ലയോ വീടു വാണിടുന്നു ലക്ഷ്മിയായ് പെണ്ണല്ലയോ ജന്മം നല്‍കും ദേവിയും ഭൂമിദേവി നീ അമ്മയല്ലെങ്കില്‍ സ്നേഹത്താലേ അമൃതൂട്ടിയില്ലെങ്കില്‍ ഞാനില്ലല്ലോ മണ്ണും വിണ്ണും മാരിയുമില്ലല്ലോ അമ്മാനത്തമ്പഴങ്ങാ.......... സങ്കല്‍പ്പങ്ങള്‍ താനേ കൂടുമാറും വേളയില്‍ തങ്കങ്ങളേ നിങ്ങള്‍ക്കോരോ ചുംബനം ചിരിക്കുമ്പിളില് നറും പാല് കിനിഞ്ഞില്ലേ ബന്ധങ്ങളില്‍ നിങ്ങള്‍ ചൂടറിഞ്ഞില്ലേ ഓരോ നാളും മണ്ണും പൂവും പുതുമയുമുണരുന്നു |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആദ്യത്തെ കണ്മണി (ഭാഗ്യജാതകത്തില്‍ നിന്നും വീണ്ടും പാടിയത്)
- ആലാപനം : രാജസേനന്, സിന്ധു ദേവി | രചന : പി ഭാസ്കരൻ | സംഗീതം : എംഎസ് ബാബുരാജ്
- മധുവിധുരാവുകളേ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : എസ് രമേശന് നായര്‍ | സംഗീതം : എസ് പി വെങ്കിടേഷ്
- അകലെ അകലെ (മിടുമിടുക്കിയില്‍ നിന്നും വീണ്ടും പാടിയത്)
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- മനസ്സില്‍
- ആലാപനം : കെ എസ് ചിത്ര, ബിജു നാരായണന് | രചന : ഐ എസ് കുണ്ടൂര്‍ | സംഗീതം : എസ് പി വെങ്കിടേഷ്