തങ്കത്തേരിൽ ...
ചിത്രം | വധു ഡോക്ടറാണ് (1994) |
ചലച്ചിത്ര സംവിധാനം | കെ കെ ഹരിദാസ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | കണ്ണൂര്‍ രാജന് |
ആലാപനം | കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: HEMA C |
വരികള്‍
Lyrics submitted by: Sreedevi Pillai thaananathanana thanananana.... thankatheril sharalkkaalam thinkalkkunnil paranneri moolippaadum manasse nee peelippoovaay vidarnnaadi chellam chellam chithari vidarumoru manjathooval chirakiluyarumoru maniveyilkkilikalaayithuvazhi parannanayaam thananaa thananaa...... ithalilithalullorazhakinamrithinteyinima kiniyunna kaalam ithileyozhukumoru puzhayilalakaloru paattay pootha neram idanenchil mohamadhumaariyaay innolamunarathoranubhoothiyaay thananaa thananaa.. maruvil mazhapole malaril madhupole manassu nanayunna kaalam kavithanurayumoru karalilariyavaranaadam peythathaare orumaathrayen maniveenayil ariyaathe viriyunna navaraagamaay | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള താതനതാനനന തനനനന.......... തങ്കത്തേരില്‍ ശരല്ക്കാലം തിങ്കള്‍ക്കുന്നില്‍ പറന്നേറി മൂളിപ്പാടും മനസ്സേ നീ പീലിപ്പൂവായ് വിടര്‍ന്നാടി ചെല്ലം ചെല്ലം ചിതറി വിടരുമൊരു മഞ്ഞത്തൂവല്‍ ചിറകിലുയരുമൊരു മണിവെയില്‍ക്കിളികളായിതുവഴി പറന്നണയാം തനനാ തനനാ.......... ഇതളിലിതളുള്ളൊരഴകിനമൃതിന്റെയിനിമ കിനിയുന്ന കാലം ഇതിലെയൊഴുകുമൊരു പുഴയിലലകളൊരു പാട്ടായ് പൂത്ത നേരം ഇടനെഞ്ചില്‍ മോഹമധുമാരിയായ് ഇന്നോളമുണരാത്തൊരനുഭൂതിയായ് താനാനാ തന താനാനാ മരുവില്‍ മഴപോലെ മലരില്‍ മധുപോലെ മനസ്സു നനയുന്ന കാലം കവിതനുരയുമൊരു കരളിലരിയവരനാദം പെയ്തതാരേ ഒരുമാത്രയെന്റെ മണിവീണയില്‍ അറിയാതെ വിരിയുന്ന നവരാഗമായ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുലര്കാലചന്ദ്രിക പോലെ (f)
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : കണ്ണൂര്‍ രാജന്
- കണ്മണി നിൻ
- ആലാപനം : കെ എസ് ചിത്ര | രചന : ഐ എസ് കുണ്ടൂര്‍ | സംഗീതം : കണ്ണൂര്‍ രാജന്
- പുലര്കാലചന്ദ്രിക പോലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : കണ്ണൂര്‍ രാജന്