View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലര്‍കാലചന്ദ്രിക പോലെ (f) ...

ചിത്രംവധു ഡോക്ടറാണ് (1994)
ചലച്ചിത്ര സംവിധാനംകെ കെ ഹരിദാസ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sreedevi Pillai

aa........aa.......
pularkaala chandrika pole
poothiruvaathira pole
ariyaathe vannenteyullil
anuraaga chandanam chaarthi
neeyenne aalinganam kondu moodi
O... aalinganam kondu moodi

aa........
adimuthal mudivare ponnil moodi
enne aandolanangalil neeyurakki
mayangumee poomizhippeeliyil nee ninte
mounaparaagangal cherthunarthi ullil
mattaarumariyaathe poovidarthi

valampirichurulmudi thumbil pookkum
lola neelolpalangale nee thazhuki
maniviralthumbinaal neeyannu meettiya
thamburupoleyee nenchurummaam
ninteyetho swaramelamaaswadikkaan
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആ.......ആ.....
പുലര്‍കാലചന്ദ്രിക പോലെ
പൂത്തിരുവാതിര പോലെ
അറിയാതെ വന്നെന്റെയുള്ളില്‍
അനുരാഗചന്ദനം ചാര്‍ത്തി
നീയെന്നെ ആലിംഗനം കൊണ്ടു മൂടി
ഓ.. ആലിംഗനം കൊണ്ടു മൂടി

ആ.........
അടിമുതല്‍ മുടിവരെ പൊന്നില്‍ മൂടി
എന്നെ ആന്ദോളനങ്ങളില്‍ നീയുറക്കി
മയങ്ങുമീ പൂമിഴിപ്പീലിയില്‍ നീ നിന്റെ
മൌനപരാഗങ്ങള്‍ ചേര്‍ത്തുണര്‍ത്തി ഉള്ളില്‍
മറ്റാരുമറിയാതെ പൂവിടര്‍ത്തി

വലം‌പിരിച്ചുരുള്‍ മുടിത്തുമ്പില്‍ പൂക്കും
ലോലനീലോല്‍പ്പലങ്ങളെ നീ തഴുകി
മണിവിരല്‍ത്തുമ്പിനാല്‍ നീയന്നുമീട്ടിയ
തംബുരുപോലെയീ നെഞ്ചുരുമ്മാം
നിന്റെയേതോ സ്വരമേളമാസ്വദിക്കാന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തങ്കത്തേരിൽ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കണ്ണൂര്‍ രാജന്‍
കണ്മണി നിൻ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഐ എസ് കുണ്ടൂര്‍   |   സംഗീതം : കണ്ണൂര്‍ രാജന്‍
പുലര്‍കാലചന്ദ്രിക പോലെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : കണ്ണൂര്‍ രാജന്‍