കള്ളിപ്പൂങ്കുയിലെ ...
ചിത്രം | തേന്മാവിൻ കൊമ്പത്ത് (1994) |
ചലച്ചിത്ര സംവിധാനം | പ്രിയദര്ശന് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ആലാപനം | എം ജി ശ്രീകുമാർ |
വരികള്‍
Lyrics submitted by: Dr. Madhava Bhadran kalli poonkuyile kanni thenmozhiyil kaathil melle chollumo kaavadi kaakkathan koottil muttayittannoru naal kaananam neele nee paari parannoru kallam paranjathenthe kalli poonkuyile kanni thenmozhiyil kaathil melle chollumo minnaara ponkoottil minnuma ponmutta kaakante ennu cholli ninne pole kattum athettu cholli neru paranjittum nenju thurannittum kootarum kaivedinju pinne paavam kootil thalarnnirunnu aaraaro, doorathaaraaro aalin kombathorola koottil ninnaalolam punchirichu kalli poonkuyile kanni thenmozhiyil kaathil melle chollumo ooraake thendunno-rambala praavukal naadaake paadiyappol kallakkadha kaattu theeyayi padarnnu kaakane snehicha kavalam penkili kadhayariyaathe ninnu pinne pinne kaatharayaai karanju aalolalm neela poonkaavil nee nin pulli thooval chikki chinchillam punchirichu kalli poonkuyile kanni thenmozhiyil kaathil melle chollumo kaavathi kaakkathan koottil muttayittannoru naal kaananam neele nee paari parannoru kallam paranjathenthe kalli poonkuyile kanni thenmozhiyil kathil melle chollumo | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍ കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയേ കാതില്‍ മെല്ലെ ചൊല്ലുമോ കാവടി കാക്ക തന്‍ കൂട്ടില്‍ മുട്ടയിട്ടന്നൊരു നാള്‍ കാനനം നീളെ നീ പാറിപ്പറന്നൊരു കള്ളം പറഞ്ഞതെന്തേ കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയേ കാതില്‍ മെല്ലെ ചൊല്ലുമോ മിന്നാര പൊന്‍കൂട്ടില്‍ മിന്നുമാപ്പൊന്‍മുട്ട കാകന്‍റെയെന്നു ചൊല്ലി നിന്നെപ്പോലെ കാറ്റുമതേറ്റു ചൊല്ലി നേരു പറഞ്ഞിട്ടും നെഞ്ചു തുറന്നിട്ടും കൂട്ടരും കൈവെടിഞ്ഞു പിന്നെ പാവം കൂട്ടില്‍ തളര്‍ന്നിരുന്നു ആരാരോ ദൂരത്താരാരോ ആലിന്‍ കൊമ്പത്തൊരോലക്കൂട്ടില്‍ നിന്നാലോലം പുഞ്ചിരിച്ചു കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയേ കാതില്‍ മെല്ലെ ചൊല്ലുമോ ഊരാകെത്തെണ്ടുന്നോരമ്പലപ്രാവുകള്‍ നാടാകെ പാടിയപ്പോള്‍ കള്ളക്കഥ കാട്ടുതീയായി പടര്‍ന്നു കാകനെ സ്നേഹിച്ച കാവലം പൈങ്കിളി കഥയറിയാതെ നിന്നു പിന്നെപ്പിന്നെ കാതരായിക്കരഞ്ഞു ആലോലം നീലപ്പൂങ്കാവില്‍ നീ നിന്‍ പുള്ളിത്തൂവല്‍ ചിക്കി ചിഞ്ചില്ലം പുഞ്ചിരിച്ചു (കള്ളിപ്പൂങ്കുയിലേ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കറുത്ത പെണ്ണേ
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ബേണി ഇഗ്നേഷ്യസ്
- മാനം തെളിഞ്ഞെ
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ, കോറസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ബേണി ഇഗ്നേഷ്യസ്
- നിലാപ്പൊങ്കല്‍
- ആലാപനം : സി ഒ ആന്റോ, മാൽഗുഡി ശുഭ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ബേണി ഇഗ്നേഷ്യസ്
- എന്റെ മനസ്സിലൊരു നാണം
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : ബേണി ഇഗ്നേഷ്യസ്