View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൊന്നാതിര ...

ചിത്രംസുദിനം (1994)
ചലച്ചിത്ര സംവിധാനംനിസ്സാര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരാജാമണി
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Sreedevi Pillai

Ponnaathira chandrikayo..ninnaavani punchiriyo
chillolam chaanchaadum ennullin paalkkadalil
neeraadi..nee paadi anuraagamaay...
ponnaathira chandrikayo..ninnaavani punchiriyo

karnnikaaratherilethum swarnna hamsangal
ninne moodippaadumetho naada jaalangal..(karnnikaara...)
neeyente neehaara shayyakalil
vaasantha pushpamaay veenurangi
iniyum kanavukal kandurangi
manjuthullikkoottinullil kunjuthooval praavaay
manasse neeyorungi....
ponnaathira chandrikayo..ninnaavani punchiriyo

indukaanthappottu kuthum neela meghangal
indraneelachela chuttum ninte mohangal (indukaantha....)
neeyente ekaantha vallakiyil
sree raaga bhaavamaaychernninangi
karalin thaalam ketturangi....
ponnaninjum poovaninjum minni nilppuu maunam
kanavin kalppdavil ......
(ponnaathira chandrikayo....)


 
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

പൊന്നാതിരച്ചന്ദ്രികയോ..നിന്നാവണിപ്പുഞ്ചിരിയോ
ചില്ലോളം ചാഞ്ചാടും എന്നുള്ളിന്‍ പാല്‍ക്കടലില്‍
നീരാടി..നീ പാടി അനുരാഗമായ്...
പൊന്നാതിരച്ചന്ദ്രികയോ..നിന്നാവണിപ്പുഞ്ചിരിയോ

കര്‍ണ്ണികാരത്തേരിലെത്തും സ്വര്‍ണ്ണ ഹംസങ്ങള്‍
നിന്നെ മൂടിപ്പാടുമേതോ നാദജാലങ്ങള്‍ ..(കര്‍ണ്ണികാര...)
നീയെന്റെ നീഹാരശയ്യകളില്‍
വാസന്തപുഷ്പമായ് വീണുറങ്ങി
ഇനിയും കനവുകള്‍ കണ്ടുറങ്ങി
മഞ്ഞുതുള്ളിക്കൂട്ടിനുള്ളില്‍ കുഞ്ഞുതൂവല്‍ പ്രാവായ്
മനസ്സേ നീയൊരുങ്ങി....
പൊന്നാതിരച്ചന്ദ്രികയോ..നിന്നാവണിപ്പുഞ്ചിരിയോ

ഇന്ദുകാന്തപ്പൊട്ടു കുത്തും നീലമേഘങ്ങള്‍
ഇന്ദ്രനീലച്ചേലചുറ്റും നിന്റെ മോഹങ്ങള്‍ (ഇന്ദുകാന്ത....)
നീയെന്റെ ഏകാന്തവല്ലകിയില്‍
ശ്രീരാഗ ഭാവമായ്ച്ചേര്‍ന്നിണങ്ങി
കരളിന്‍ താളം കേട്ടുറങ്ങി....
പൊന്നണിഞ്ഞും പൂവണിഞ്ഞും മിന്നി നില്പു മൌനം
കനവിന്‍ കല്പടവില്‍ ......
(പൊന്നാതിരച്ചന്ദ്രികയോ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞോ മഞ്ചാടി
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി
രാഗമിടറുന്നു (F)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി
രാഗമിടറുന്നു [M]
ആലാപനം : നടേശൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രാജാമണി