View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏഴാഴി നീന്തി ...

ചിത്രംപിടക്കോഴി കൂവുന്ന നൂറ്റാണ്ട് (1994)
ചലച്ചിത്ര സംവിധാനംവിജി തമ്പി
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംഎസ് ജാനകി, എസ്‌ പി ബാലസുബ്രഹ്മണ്യം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Jija Subramanian

Ezhaazhi neenthi neenthi etho kinaavil neenthoo
nimishamaam theerabhoovil pulakam tharum eeran thukil maari
ee raagakaantha kaanthi nee raajanaardra shaanthi
olinjoru nokkiyenne
rithu samkrama daaham thullum moham

Kanmukilin ninteyullil kanninaala cheppudanju
ennakathe pon piraavu perariyaa then kuruki
ennamillaa janmangalaay thammil thammil naamalinju
nallakaala chellamani thennalaattum olangalo
olangalil ormma mangi nermmayolum neelimayaay
neelimayaam yaamangalil neeravamaay chaanchaadaam
aa..aa.aa..aa
(Ezhaazhi..)

Kannu pothi keliyaadaan kunjikkalam naamananju
kannaaya kankelippoovin ponnithalaay virinjallo
nammal kannin kayangalil anyonyam kandariyende
antharamgam thottathellaam anthamillaa poonkanavaay
nin nimisham paarthidumo neelviraha vedanayaal
ennum nammal aalimgana kannil korthu thoornnaadaan
aa..aa.aa..aa
(Ezhaazhi..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഏഴാഴി നീന്തി നീന്തി ഏതോ കിനാവിൽ നീന്തൂ
നിമിഷമാം തീരഭൂവിൽ പുളകം തരും ഈറൻ തുകിൽ മാറി
ഈ രാഗകാന്തകാന്തി നീ രാജനാർദ്ര ശാന്തി
ഒളിഞ്ഞോരു നോക്കിയെന്നെ
ഋതു സംക്രമ ദാഹം തുള്ളും മോഹം

കണ്മുകിലിൻ നിന്റെയുള്ളിൽ കന്നിനാള ചെപ്പുടഞ്ഞു
എന്നകത്തെ പൊൻ പിറാവു പേരറിയാ തേൻ കുറുകി
എണ്ണമില്ലാ ജന്മങ്ങളായ് തമ്മിൽ തമ്മിൽ നാമലിഞ്ഞു
നല്ലകാല ചെല്ലമണി തെന്നലാട്ടും ഓളങ്ങളോ
ഓളങ്ങളിൽ ഓർമ്മ മങ്ങി നേർമ്മയോലും നീലിമയായ്
നീലിമയാം യാമങ്ങളിൽ നീരവമായ് ചാഞ്ചാടാം
ആ...ആ...ആ...ആ...
(ഏഴാഴി...)

ആ..കണ്ണു പൊത്തി കേളിയാടാൻ കുഞ്ഞിക്കാലം നാമണഞ്ഞു
കണ്ണായ കൺകേളിപ്പൂവിൻ പൊന്നിതളായ് വിരിഞ്ഞല്ലോ
നമ്മൾ കണ്ണിൻ കയങ്ങളിൻ അന്യോന്യം കണ്ടറിയണ്ടേ
അന്തരംഗം തൊട്ടതെല്ലാം അന്തമില്ലാ പൂങ്കനവായ്
നിൻ നിമിഷം പാർത്തിടുമോ നീൾ വിരഹ വേദനയാൽ
എന്നും നമ്മൾ ആലിംഗന കണ്ണിൽ കോർത്തു തൂർന്നാടാൻ
ആ...ആ...ആ‍..ആ..
(ഏഴാഴി...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൊച്ചക്കുരങ്ങച്ചൻ
ആലാപനം : കെ എസ്‌ ചിത്ര, സുജാത മോഹന്‍, ജഗതി ശ്രീകുമാര്‍   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മഞ്ഞല മാറ്റി [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പെണ്ണരശു
ആലാപനം : പി ജയചന്ദ്രൻ   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മഞ്ഞല മാറ്റി [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌