View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണിൽ കുഞ്ഞു കനവിൽ ...

ചിത്രംദ പോർട്ടർ(മൂന്നാം ‌ലോക പട്ടാളം) (1999)
ചലച്ചിത്ര സംവിധാനംപദ്മകുമാര്‍ വൈക്കം
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംവിദ്യാധരന്‍ മാസ്റ്റർ
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by vikasvenattu@gmail.com on January 23, 2010

കണ്ണില്‍ കുഞ്ഞുകനവിന്‍ കൂടു മെനയും പൈങ്കിളീ
കാതില്‍ മഞ്ഞുമൊഴിയായ് പ്രേമകഥകള്‍ ചൊല്ലിടാം
കണ്ടു, ദൂരെ കണ്ടു - രാഗമുകിലില്‍ ചന്ദ്രനെ...
കണിയായ് എന്റെ കനവില്‍ വന്നു വിരിയും മാരനെ
(കണ്ണില്‍...)

ആകാശത്തെ കുളിര്‍ത്താരകള്‍ വര്‍ണ്ണ-
ത്തളിര്‍നൂലില്‍ മലര്‍ കോര്‍ക്കും രാത്രിയില്‍
എന്നുള്ളിലെ തളിര്‍ച്ചില്ലയില്‍ സ്വപ്‌ന-
ശലഭങ്ങള്‍ ശ്രുതി മീട്ടും മാത്രയില്‍
മഴവില്‍ച്ചിറകോലും മണ്‍‌തോണിയുമായ്
മനസ്സിന്‍ തുഴയേന്തി വരവായ് ഇതിലേ
മായികമോഹനചന്ദഗന്ധമണിഞ്ഞൊരു
ഗന്ധര്‍വ്വന്‍......
(കണ്ണില്‍...)

എന്നുള്ളിലെ മധുശാലയില്‍ സ്‌നേഹ-
സ്വരം മീട്ടി പദം പാടും ഗായകന്‍
ഞാന്‍ നീര്‍ത്തുമീ ദലശയ്യയില്‍ എന്നെ
പുണര്‍ന്നാമ്പല്‍ക്കുട നീര്‍ത്തും ലോലുപന്‍
അനുരാഗിലമാം സംഗീതവുമായ്
അലയാടുമൊരെന്‍ ലയവീണകളില്‍
പൊന്‍‌വിരല്‍ കൊണ്ടൊരു സുശ്രുതി മീട്ടിയ
ബന്ധുരഗന്ധര്‍വ്വന്‍...
(കണ്ണില്‍...)


----------------------------------

Added by Kalyani on January 4, 2011

Kannil kunjukanavin koodu menayum painkilee
kaathil manjumozhiyaay premakadhakal chollidaam
kannil kunjukanavin koodu menayum painkilee
kaathil manjumozhiyaay premakadhakal chollidaam
kandu... doore kandu...raagamukilil chandrane..
kaniyaay ente kanavil vannu viriyum maarane...
kandu... doore kandu...raagamukilil chandrane..
kaniyaay ente kanavil vannu viriyum maarane...
(kannil.....)

aakaashathe kulirthaarakal varnna-
thalirnoolil malar korkkum raathriyil
aakaashathe kulirthaarakal varnna-
thalirnoolil malar korkkum raathriyil
ennullile thalirchillayil swapna-
shalabhangal shruthi meettum maathrayil
mazhavilchirakolum manthoniyumaay
manassin thuzhayenthi varavaay ithile...
maayika mohana chandana gandhamaninjoru
gandharvan..........
(kannil.....)

ennullile madhushaalayil sneha-
swaram meetti padam paadum gaayakan
ennullile madhushaalayil sneha-
swaram meetti padam paadum gaayakan
njaan neerthumee dalashayyayil enne
punarnnaampalkkuda neerthum lolupan
anuraagilamaam sangeethavumaay
alayaadumoren layaveenakalil
pon viral kondoru sushruthi meettiya
bandhura gandharvan.....

(kannil.....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പരിഭവമോടെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
പരിഭവമോടെ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
പുലർ വെയിൽ
ആലാപനം : പ്രദീപ്‌ സോമസുന്ദരം   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ
കിലു കിലെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : വിദ്യാധരന്‍ മാസ്റ്റർ