ചിങ്കാര കിന്നാരം ...
ചിത്രം | മിന്നാരം (1994) |
ചലച്ചിത്ര സംവിധാനം | പ്രിയദര്ശന് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ എസ് ചിത്ര, എം ജി ശ്രീകുമാർ |
വരികള്‍
Lyrics submitted by: Jija Subramanian Chinkaara kinnaaram chirichu konchunna manikkurunne vaa punnaaram punnaaram Kurumpurangumee kurunnu chundathe manippathakkam thaa ammaanam ammaanam Kunjikkulirampiliye Chella cherukumpilile mammamaamundu minnaaram kandu minnaaminniyaay vaa vaavaavo vaavaavo (Chinkaara...) Kompanaana kompum konde kompu kuzhal melam konde Nira nira thinkalaay neeyenne kaanaan vaa Ilakkuri chaanthum konde thirumudi poovum konde Ilaveyil naalam pol neeyenne pulkaan vaa Kunnikkurukkuthiyaay nalla manja kanikkonnayaay thaamarappoovarimpaay nalla thanka kinaavoliyaay melle nallolathalir oonjaalaadunna kunjaattakkiliyaay aalolam thaalolam (Chinkaara....) Kuppivalakkaiyyaal melle kurunira maadum neram kunukune minniyo swapnamaam mandaaram thudumizhithumpaal melle thoomani chillolathil thodukuri chaarthiyo manjin muthaaram paadi thudichidumpol mey vaadithalarnnidumpol vaarippunarnnidumpol ullam koritharichidumpol mele manchaadikkuru kunnorathoru chinthoorakkathiraay aalolam thaalolam (Chinkaara....) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ചിങ്കാരകിന്നാരം ചിരിച്ചു കൊഞ്ചുന്ന മണിക്കുരുന്നേ വാ പുന്നാരം പുന്നാരം കുറുമ്പുറങ്ങുമീ കുരുന്നു ചുണ്ടത്തെ മണിപ്പതക്കം താ അമ്മാനം അമ്മാനം കുഞ്ഞിക്കുളിരമ്പിളിയേ ചെല്ലച്ചെറുകുമ്പിളിലെ മമ്മമാമുണ്ടു മിന്നാരം കണ്ടു മിന്നാമിന്നിയായ് വാ വാവാവോ വാവാവോ (ചിങ്കാര...) കൊമ്പനാന കൊമ്പും കൊണ്ടേ കൊമ്പുകുഴല്‍ മേളം കൊണ്ടേ നിറനിറ തിങ്കളായ് നീയെന്നെ കാണാന്‍ വാ ഇലക്കുറി ചാന്തും കൊണ്ടെ തിരുമുടി പൂവും കൊണ്ടേ ഇളവെയില് നാളം പോല്‍ നീയെന്നെ പുല്കാന് വാ കുന്നിക്കുരുക്കുത്തിയായ് നല്ല മഞ്ഞ കണിക്കൊന്നയായ് താമരപ്പൂവരിമ്പായ് നല്ല തങ്ക കിനാവൊളിയായ് മെല്ലെ നല്ലോലത്തളിര്‍ ഊഞ്ഞാലാടുന്ന കുഞ്ഞാറ്റക്കിളിയായ് ആലോലം താലോലം (ചിങ്കാര...) കുപ്പിവളകൈയ്യാല്‍ മെല്ലെ കുറുനിര മാടും നേരം കുനുകുനെ മിന്നിയോ സ്വപ്നമാം മന്ദാരം തുടുമിഴിത്തുമ്പാല്‍ മെല്ലെ തൂമണി ചില്ലോളത്തില്‍ തൊടുകുറി ചാർത്തിയോ മഞ്ഞിൻ മുത്താരം പാടിത്തുടിച്ചിടുമ്പോള്‍ മെയ് വാടിത്തളർന്നിടുമ്പോള്‍ വാരിപ്പുണർന്നിടുമ്പോൾ ഉള്ളം കോരിത്തരിച്ചിടുമ്പോള്‍ മേലേ മഞ്ചാടിക്കുരു കുന്നോരത്തൊരു ചിന്തൂരക്കതിരായ് ആലോലം താലോലം (ചിങ്കാര...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഞ്ഞക്കുഞ്ഞിക്കാതുള്ള
- ആലാപനം : എം ജി ശ്രീകുമാർ, ഷഹനാസ് | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- തളിരണിഞ്ഞൊരു
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- കുഞ്ഞൂഞ്ഞാലാടാം
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ഷിബു ചക്രവര്‍ത്തി | സംഗീതം : എസ് പി വെങ്കിടേഷ്
- ഒരു വല്ലം പൊന്നും
- ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- നിലാവേ മായുമോ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- ഡാര്ലിംഗ്സ് ഓഫ് മൈന്‍
- ആലാപനം : അനുപമ, ഡോ കല്യാണ്‍ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- നിലാവേ മായുമോ [D]
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്
- നിലാവേ മായുമോ [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഗിരീഷ് പുത്തഞ്ചേരി | സംഗീതം : എസ് പി വെങ്കിടേഷ്