View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kuliru kumbil ...

MovieKudumba Vishesham (1994)
Movie DirectorP Anil, Babu Narayanan
LyricsBichu Thirumala
MusicJohnson
SingersMG Sreekumar, Sindhu Devi

Lyrics

Added by ജിജാ സുബ്രഹ്മണ്യൻ on October 6, 2011
 
കുളിരു കുമ്പിൾ കോട്ടും പൂങ്കവിൾച്ചുഴിയിൽ എന്തേ നാണമോ
ശിശിരമേഘം നീന്തും കണ്ണുകൾ കനവു നെയ്യും നേരമോ
മഞ്ഞു വീഴുമീ മണ്ണിലൂടെ നാം
മോഹമൈനക്കൂടും തേടി വന്നിവിടെ ഏതോ സന്ധ്യയിൽ
തമ്മിൽ തമ്മിൽ പങ്കിടുന്നു മനമെങ്കിൽ പോലും ബന്ധനം
കണ്ണും കണ്ണും കൂട്ടിലിട്ടതനുരാഗം
(കുളിരു കുമ്പിൾ കോട്ടും ...)

ഏതേതോ തേടി ഏതേതോ നേടി
എങ്ങെങ്ങോ പായും മോഹമേ
നിന്നോടൊത്തോരോ ശിങ്കാരത്തോപ്പും
പിന്നിട്ടും ഞങ്ങൾ ഏറേ നാൾ
ഹേമന്തവും ഗ്രീഷ്മവും മീട്ടി നീ പാടുമ്പോൾ
ആയിരം പൗർണ്ണമി
മഞ്ഞിൻ പൂവേ നിന്റെ മെയ്യിലൊരു കന്നിത്തെന്നൽ തൊട്ടുവോ
കുഞ്ഞിക്കാറ്റല്ലീക്കരങ്ങളുടെ ജാലം
(കുളിരു കുമ്പിൾ കോട്ടും ...)

പുള്ളി പൊന്മാനേ തോളിന്മേലേറ്റും
വെള്ളിപ്പൂന്തിങ്കൾ പൈതലേ
മാരന്റെ മുന്നിൽ നേദിച്ച പൂവായ്
തീരുന്നതാണീ പെണ്മനം
എന്നെന്നും എൻ കണ്മണീ നിന്റെയീ
കാർക്കൂന്തൽ ചെണ്ടിലെ വണ്ടു ഞാൻ
മാനോടൊത്തീ മാലിനീനദീ തീരത്തെത്തും പെൺകൊടീ
തേന്മാവിൽ പൂമുല്ലവള്ളിയും നമ്മൾ
(കുളിരു കുമ്പിൾ കോട്ടും ...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 6, 2011

Kuliru kumbil kottum poonkavil chuzhiyil enthe naanamo
shishiramegham neenthum kannukal kanavu neyyum neramo
manju veezhumee manniloode naam
moha mainakkoodum thedi vannivide etho sandhyayil
thammil thammil pankidunnu manamenkil polum bandhanam
kannum kannum koottilittathanuraagam
(Kuliru kumbil kottum...)

Ethetho thedi ethetho nedi
Engengo paayum mohame
ninnodothoro shinkaarathoppum
pinnittu njangal ere naal
Hemanthavum greeshmavum meetti nee paadumpol
aayiram pournnami
manjinpoove ninte meyyiloru kannithennal thottuvo
kunjikkaattallee karangalude jaalam
(Kuliru kumbil kottum...)

Pulli ponmaane tholinmelettum
vellippoonthinkal paithale
maarante munnil nedicha poovaay
theerunnathaanee penmanam
ennennum en kanmanee ninteyee
kaarkoonthal chendile vandu njaan
maanodothee maalinee nadi theerathethum penkodee
thenmaavil poomullavalliyum nammal
(Kuliru kumbil kottum...)


Other Songs in this movie

Niramezhum
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : Johnson
Kollamkottu Thookkam Nernna
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : Johnson
Kollamkottu Thookkam Nernna [F]
Singer : P Susheela   |   Lyrics : Bichu Thirumala   |   Music : Johnson