Madhuraswapnangal ooyalaadunna ...
Movie | Melepparampil Aanveedu (1993) |
Movie Director | Rajasenan |
Lyrics | IS Kundoor |
Music | Johnson |
Singers | KJ Yesudas, Sujatha Mohan |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Dr. Susie Pazhavarical madhuraswapnangal ooyalaadunna swarnna theril mridula mohangal kavitha neyyunna thalpathil thenoorum poovin aazhangal thedum vandaay pirakkanjathenthe kinnaram cholliyaadiyoru neelapoykayil neeraadaam veendumorithiri neram (madhuraswapnangal...) punnaram chollum oru minnalayi thennalayi varumoru mandara poovinte varnna theril punnaram chollum oru minnalayi thennalayi varumoru mandara poovin theril vellara ponninte thalathile venmegha koottangale thazhvaram thenniyakalum swapnangal vinnilunarum varnnapookkal swargam theerkkum kaalam (madhuraswapnangal...) meyyake pookkum kadha ninnu paadi cholliyadi varumoru kaithapoo kaattinte pallitheril meyyake pookkum kadha ninnu paadi cholliyadi varumoru kaithapoo kaattin theril karalile mohangal pookkunnithaa unmaada harshangalaay poonthinkal thenniyakalum, vinnoram melleyanayum innee rathri swargam theerkkan poroo (madhuraswapnangal...) | വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന് മധുര സ്വപ്നങ്ങള്‍ ഊയ്യലാടുന്ന സ്വര്‍ണ്ണത്തേരില്‍ മൃദുല മോഹങ്ങള്‍ കവിത നെയ്യുന്ന തല്പ്പത്തില് തേനൂറും പൂവിന് ആഴങ്ങള്‍ തേടും വണ്ടായ് പിറക്കാഞ്ഞതെന്തേ കിന്നാരം ചൊല്ലിയാടിയൊരു നീലപ്പൊയ്കയില് നീരാടാം വീണ്ടുമൊരിത്തിരി നേരം മധുര സ്വപ്നങ്ങള്‍ ഊയ്യലാടുന്ന സ്വര്‍ണ്ണ തേരില്‍ മൃദുല മോഹങ്ങള്‍ കവിത നെയ്യുന്ന തല്പ്പത്തില് പുന്നാരം ചൊല്ലും ഒരു മിന്നലായി തെന്നലായി വരുമൊരു മന്ദാര പൂവിന്റെ വര്‍ണ്ണത്തേരില്‍ പുന്നാരം ചൊല്ലും ഒരു മിന്നലായി തെന്നലായി വരുമൊരു മന്ദാര പൂവിന് തേരില്‍ വെള്ളാരം കുന്നിന്റെ താലത്തിലേ വെണ്മേഘക്കൂട്ടങ്ങളില് താഴ്വാരം തെന്നിയകലും സ്വപ്നങ്ങള്‍ വിണ്ണിലുണരും വര്‍ണ്ണപ്പൂക്കള്‍ സ്വര്‍ഗ്ഗം തീര്‍ക്കും കാലം മധുര സ്വപ്നങ്ങള്‍ ഊയ്യലാടുന്ന സ്വര്‍ണ്ണ തേരില്‍ മൃദുല മോഹങ്ങള്‍ കവിത നെയ്യുന്ന തല്പ്പത്തില് തേനൂറും പൂവിന് ആഴങ്ങള്‍ തേടും വണ്ടായ് പിറക്കാഞ്ഞതെന്തേ കിന്നാരം ചൊല്ലിയാടിയൊരു നീലപ്പൊയ്കയില് നീരാടാം വീണ്ടുമൊരിത്തിരി നേരം മെയ്യാകെ പൂക്കും കഥ നിന്നു പാടി ചൊല്ലിയാടി വരുമൊരു കൈതപ്പൂ കാറ്റിന്റെ പള്ളിത്തേരില് മെയ്യാകെ പൂക്കും കഥ നിന്നു പാടി ചൊല്ലിയാടി വരുമൊരു കൈതപ്പൂ കാറ്റിന് തേരില്‍ കരളിലെ മോഹങ്ങള്‍ പൂക്കുന്നിതാ ഉന്മാദ ഹര്‍ഷങ്ങളായ് പൂന്തിങ്കള്‍ തെന്നിയകലും വിണ്ണോരം മേലേയണയും ഇന്നീ രാത്രി സ്വര്‍ഗ്ഗം തീര്‍ക്കാന്‍ പോരൂ മധുര സ്വപ്നങ്ങള്‍ ഊയ്യലാടുന്ന സ്വര്‍ണ്ണ തേരില്‍ മൃദുല മോഹങ്ങള്‍ കവിത നെയ്യുന്ന തല്പ്പത്തില് തേനൂറും പൂവിന് ആഴങ്ങള്‍ തേടും വണ്ടായ് പിറക്കാഞ്ഞതെന്തേ കിന്നാരം ചൊല്ലിയാടിയൊരു നീലപ്പൊയ്കയില് നീരാടാം വീണ്ടുമൊരിത്തിരി നേരം |
Other Songs in this movie
- Vellithinkal
- Singer : KJ Yesudas, Minmini | Lyrics : Gireesh Puthenchery | Music : Johnson
- Vellithinkal
- Singer : KJ Yesudas | Lyrics : Gireesh Puthenchery | Music : Johnson
- Ooru sanam odi vannu
- Singer : KJ Yesudas, Chorus, Minmini | Lyrics : Gireesh Puthenchery, Kannadasan | Music : Johnson