View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുരസ്വപ്നങ്ങള്‍ ഊയലാടുന്ന ...

ചിത്രംമേലേപ്പറമ്പില്‍ ആണ്‍വീട് (1993)
ചലച്ചിത്ര സംവിധാനംരാജസേനന്‍
ഗാനരചനഐ എസ് കുണ്ടൂര്‍
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, സുജാത മോഹന്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

madhuraswapnangal ooyalaadunna swarnna theril
mridula mohangal kavitha neyyunna thalpathil
thenoorum poovin aazhangal thedum
vandaay pirakkanjathenthe
kinnaram cholliyaadiyoru neelapoykayil
neeraadaam veendumorithiri neram
(madhuraswapnangal...)

punnaram chollum oru minnalayi thennalayi
varumoru mandara poovinte varnna theril
punnaram chollum oru minnalayi thennalayi
varumoru mandara poovin theril
vellara ponninte thalathile venmegha koottangale
thazhvaram thenniyakalum swapnangal vinnilunarum
varnnapookkal swargam theerkkum kaalam
(madhuraswapnangal...)

meyyake pookkum kadha ninnu paadi cholliyadi varumoru
kaithapoo kaattinte pallitheril
meyyake pookkum kadha ninnu paadi cholliyadi varumoru
kaithapoo kaattin theril
karalile mohangal pookkunnithaa unmaada harshangalaay

poonthinkal thenniyakalum, vinnoram melleyanayum
innee rathri swargam theerkkan poroo
(madhuraswapnangal...)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

മധുര സ്വപ്നങ്ങള്‍ ഊയ്യലാടുന്ന സ്വര്‍ണ്ണത്തേരില്‍
മൃദുല മോഹങ്ങള്‍ കവിത നെയ്യുന്ന തല്‍പ്പത്തില്‍
തേനൂറും പൂവിന്‍ ആഴങ്ങള്‍ തേടും വണ്ടായ് പിറക്കാഞ്ഞതെന്തേ
കിന്നാരം ചൊല്ലിയാടിയൊരു നീലപ്പൊയ്കയില്‍
നീരാടാം വീണ്ടുമൊരിത്തിരി നേരം
മധുര സ്വപ്നങ്ങള്‍ ഊയ്യലാടുന്ന സ്വര്‍ണ്ണ തേരില്‍
മൃദുല മോഹങ്ങള്‍ കവിത നെയ്യുന്ന തല്‍പ്പത്തില്‍

പുന്നാരം ചൊല്ലും ഒരു മിന്നലായി തെന്നലായി
വരുമൊരു മന്ദാര പൂവിന്റെ വര്‍ണ്ണത്തേരില്‍
പുന്നാരം ചൊല്ലും ഒരു മിന്നലായി തെന്നലായി
വരുമൊരു മന്ദാര പൂവിന്‍ തേരില്‍
വെള്ളാരം കുന്നിന്റെ താലത്തിലേ വെണ്മേഘക്കൂട്ടങ്ങളില്‍
താഴ്വാരം തെന്നിയകലും സ്വപ്നങ്ങള്‍ വിണ്ണിലുണരും
വര്‍ണ്ണപ്പൂക്കള്‍ സ്വര്‍ഗ്ഗം തീര്‍ക്കും കാലം

മധുര സ്വപ്നങ്ങള്‍ ഊയ്യലാടുന്ന സ്വര്‍ണ്ണ തേരില്‍
മൃദുല മോഹങ്ങള്‍ കവിത നെയ്യുന്ന തല്‍പ്പത്തില്‍
തേനൂറും പൂവിന്‍ ആഴങ്ങള്‍ തേടും വണ്ടായ് പിറക്കാഞ്ഞതെന്തേ
കിന്നാരം ചൊല്ലിയാടിയൊരു നീലപ്പൊയ്കയില്‍
നീരാടാം വീണ്ടുമൊരിത്തിരി നേരം

മെയ്യാകെ പൂക്കും കഥ നിന്നു പാടി ചൊല്ലിയാടി
വരുമൊരു കൈതപ്പൂ കാറ്റിന്റെ പള്ളിത്തേരില്‍
മെയ്യാകെ പൂക്കും കഥ നിന്നു പാടി ചൊല്ലിയാടി
വരുമൊരു കൈതപ്പൂ കാറ്റിന്‍ തേരില്‍
കരളിലെ മോഹങ്ങള്‍ പൂക്കുന്നിതാ
ഉന്മാദ ഹര്‍ഷങ്ങളായ്
പൂന്തിങ്കള്‍ തെന്നിയകലും വിണ്ണോരം മേലേയണയും
ഇന്നീ രാത്രി സ്വര്‍ഗ്ഗം തീര്‍ക്കാന്‍ പോരൂ

മധുര സ്വപ്നങ്ങള്‍ ഊയ്യലാടുന്ന സ്വര്‍ണ്ണ തേരില്‍
മൃദുല മോഹങ്ങള്‍ കവിത നെയ്യുന്ന തല്‍പ്പത്തില്‍
തേനൂറും പൂവിന്‍ ആഴങ്ങള്‍ തേടും വണ്ടായ് പിറക്കാഞ്ഞതെന്തേ
കിന്നാരം ചൊല്ലിയാടിയൊരു നീലപ്പൊയ്കയില്‍
നീരാടാം വീണ്ടുമൊരിത്തിരി നേരം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളിത്തിങ്കള്‍
ആലാപനം : കെ ജെ യേശുദാസ്, മിന്‍മിനി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
വെള്ളിത്തിങ്കള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : ജോണ്‍സണ്‍
ഊരു സനം ഓടി വന്നു
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌, മിന്‍മിനി   |   രചന : ഗിരീഷ് പുത്തഞ്ചേരി, കണ്ണദാസന്‍   |   സംഗീതം : ജോണ്‍സണ്‍