View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അക്കുത്തിക്കു ...

ചിത്രംമണിച്ചിത്രത്താഴ് (1993)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനബിച്ചു തിരുമല
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര, സുജാത മോഹന്‍, ജി വേണുഗോപാല്‍, മോഹന്‍ലാല്‍
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by vikasvenattu@gmail.com on January 22, 2010

അക്കുത്തിക്കുത്താനക്കൊമ്പില്‍ കൊത്തങ്കല്ലൊന്നാടിപ്പാടും
അണ്ണാന്‍‌കുഞ്ഞേ തന്നാലാവും ചിക് ചിക് ചിക് ചിക് ചിക്
തിത്തിത്താരപ്പൊയ്കക്കുള്ളില്‍ മുത്തുച്ചിപ്പിക്കൂട്ടിന്നുള്ളില്‍
ഇത്തിപ്പോലം നേരം നീയും വായോ വായോ
പൂമേടും മാമരവും പൂത്താലം നീട്ടിയതാ
എതിരേല്‍ക്കാന്‍ വരവായി എഴുന്നെള്ളൂ ഈ വഴിയേ
പുത്തിലഞ്ഞിയുടെ കൊച്ചുമുത്തുക്കുട ആലവട്ടമൊടകമ്പടികള്‍
(അക്കുത്തിക്കു)

ഏകപട ദ്വിപട ത്രിപട ചതുര്‍ പഞ്ചപട ഷഷ്ഠാടപട ധൃപട ധൃപ ഠിം
ധൃപ ഡങ്കോ മുങ്കോ ഡാഡിമ ഡീഡിമ കുപകുപ കൂപാ കൂപാ ര്‍...

മലരണിയും വസന്തവും ദലനിരയും സുഗന്ധവും
അതിലുതിരും പരാഗവും അവിടണയും പതംഗവും
താളം തേടും പൂങ്കാറ്റും അതിനീണം മൂളും കൈത്തോടും
കൈതോലക്കൈവിരല്‍ മീട്ടും ജലവീണപ്പാട്ടും കാവൂട്ടും
കല്ലെടു തുമ്പീ ഇല്ലെങ്കില്‍ സുല്ലിടു തുമ്പീ
മാനത്തെ പന്തിരുകാവില്‍ ഇന്ന് തേരോട്ടം
(അക്കുത്തിക്കു)

ചെറുകിളിയും കുടുംബവും സൊറ പറയാനിറങ്ങിയേ
കതിരണിയും നിലങ്ങളില്‍ കസവണിയും കിനാക്കളായ്
ത്രിത്താളത്തില്‍ ചുവടൂന്നി തിരുവാതിരയാടിപ്പാടുന്നേ
അക്കരെയിക്കരെ നിന്നെങ്ങോ
തിമൃതിത്തെയ് എന്നൊരു പൂക്കാലം
അമ്പിളിമേട്ടില്‍ പുലരുമ്പം കമ്പടിമേളം
ചിക് ചിക് ചിക് തമ്പലമാട്ടം പോരൂ കുമ്പാരീ
കുടമോ ദേവീ കുടമോ ദേവീ കുറത്തിപ്പെണ്ണേ
നിന്റെ കുടത്തിന്‍‌റെ വില ചൊല്ലെടി കുറത്തിപ്പെണ്ണേ
(അക്കുത്തിക്കു)


----------------------------------

Added by Kalyani on December 28, 2010

Akkuthikkuthaanakkompil kothankallonnaadippaadum
annaan kunje thannaalaavum chik chik chik chik...
thithithaarappoykakkullil muthuchippikkoottinnullil
ithippolam neram neeyum vaayo..vaayo...
poomedum maamaravum poothaalam neettiyathaa....
ethirelkkaan varavaayi ezhunnelluu ee vazhiye..
puthilanjiyude kochumuthukkuda aalavattamodakampadikal
(akkuthikkuthaanakkompil....)

ekapada dwipada thripada chathur panchapada shashttaadapada
dhripada dhripa dhim...
dhripa danko munko daadima deedima kupakupa koopaa koopaa krrr....

malaraniyum vasanthavum dalanirayum sugandhavum
athiluthirum paraagavum avidanayum pathangavum
thaalam thedum poonkaattum atineenam moolum kaithodum
kaitholakkaiviral meettum jalaveenappaattum kaavoottum
kalledu thmpee illenkil sullidu thumpee
maanathe panthirukaavil innu therottam
(akkuthikkuthaanakkompil....)

cherukiliyum kudumbavum sora parayaanirangiye
kathiraniyum nilangalil kasavaniyum kinaakkalaay
thrithaalathil chuvaduunni thiruvaathirayaadippaadunne
akkareyikkare ninnengo
thimrithithey ennoru pookkaalam
ampilimettil pularumpam kampadimelam
chik chik chik thampalamaattam poruu kumpaarii
kudamo devii kudamo devii kurathippenne
ninte kudathinte vila cholledi kurathippenne...
(akkuthikkuthaanakkompil....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു മുറൈ വന്ത് പാരായോ
ആലാപനം : സുജാത മോഹന്‍   |   രചന : വാലി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വരുവാനില്ലാരുമിന്നൊരുനാളൂം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മധു മുട്ടം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഉത്തുംഗശൈലം
ആലാപനം : സുജാത മോഹന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പലവട്ടം പൂക്കാലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : മധു മുട്ടം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഒരു മുറൈ വന്തു പാര്‍ത്തായാ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല, വാലി   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
കുംഭം കുളത്തില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
പഴം തമിഴ്‌ പാട്ടിഴയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
വരുവാനില്ലാരുമിന്നൊരുനാളും (വേർഷൻ2)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : മധു മുട്ടം   |   സംഗീതം : എം ജി രാധാകൃഷ്ണന്‍