View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുളി കഴിഞ്ഞു കോടി മാറ്റിയ ...

ചിത്രംമുള്‍കിരീടം    (1967)
ചലച്ചിത്ര സംവിധാനംഎന്‍ എന്‍ പിഷാരടി
ഗാനരചനപി ഭാസ്കരൻ
സംഗീതംപ്രതാപ്‌ സിംഗ്‌ (പ്രദീപ്‌ സിംഗ്‌)
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഡോ. സൂസി പഴവരിക്കല്‍

വരികള്‍

Lyrics submitted by: Sreedevi Pillai

kulikazhinju kodimattiya
sisirakala chandrike
kulikazhinju kodimattiya
sisirakala chandrike

kannezhuthinu cheppuneetti
vinnilulla tharakal
alliyambal malakorthu
ninte mudiyil chooduvan
porumo porumo?
parimalathinu thailam kaatti
paalappoovil yaamini

paattupaadaan thanthri meetti
koottinullil rakkili
chundiloorum mounageetham
mandamonnini moolumo
paadumo paadumo?
kulikazhinju......
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

കുളികഴിഞ്ഞു കോടിമാറ്റിയ
ശിശിരകാലചന്ദ്രികേ
കുളികഴിഞ്ഞു കോടിമാറ്റിയ
ശിശിരകാലചന്ദ്രികേ

കണ്ണെഴുത്തിനു ചെപ്പു നീട്ടി
വിണ്ണിലുള്ള താരകള്‍
കണ്ണെഴുത്തിനു ചെപ്പു നീട്ടി
വിണ്ണിലുള്ള താരകള്‍
അല്ലിയാമ്പല്‍ മാല കോര്‍ത്തു
നിന്റെ മുടിയില്‍ ചൂടുവാന്‍
പോരുമോ പോരുമോ
പരിമളത്തിനു തൈലം കാട്ടി
പാലപ്പൂവില്‍ യാമിനീ
പരിമളത്തിനു തൈലം കാട്ടി
പാലപ്പൂവില്‍ യാമിനീ

പാട്ടുപാടാന്‍ തന്ത്രി മീട്ടി
കൂട്ടിനുള്ളില്‍ രാക്കിളി
പാട്ടുപാടാന്‍ തന്ത്രി മീട്ടി
കൂട്ടിനുള്ളില്‍ രാക്കിളി
ചുണ്ടിലൂറും മൌനഗീതം
മന്ദമൊന്നിനി മൂളുമോ
പാടുമോ പാടുമോ (കുളികഴിഞ്ഞു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൂകാത്ത പൂങ്കുയിലേ
ആലാപനം : ചന്ദ്രശേഖരൻ തമ്പി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പ്രതാപ്‌ സിംഗ്‌ (പ്രദീപ്‌ സിംഗ്‌)
കനകസ്വപ്ന
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പ്രതാപ്‌ സിംഗ്‌ (പ്രദീപ്‌ സിംഗ്‌)
ദേവയേശുനായകാ
ആലാപനം : ചന്ദ്രശേഖരൻ തമ്പി   |   രചന : പി ഭാസ്കരൻ   |   സംഗീതം : പ്രതാപ്‌ സിംഗ്‌ (പ്രദീപ്‌ സിംഗ്‌)