

Anthikkadapurathu ...
Movie | Chamayam (1993) |
Movie Director | Bharathan |
Lyrics | Kaithapram |
Music | Johnson |
Singers | MG Sreekumar, Jolly Abraham |
Lyrics
Lyrics submitted by: Jija Subramanian Anthikkadapporathorolakkudayeduthu naalum kootti murukki nadakkanathaaraanu aaraanu Anthikkadapporathorolakkudayeduthu naalum kootti murukki nadakkanathaaraanu aaraanu njanalla parunthalla therakalalla chemmaanam vaazhana thorayarayan angekkadalilu palliyorangaan moopparu ponathaane (Anthikkadapporathu ... aaraanu) Maraneerum monthi nadakkana chemmaanathe ponnarayan (2) neettithuppiyathaanelithura manalellaam ponnaakoolle maanathe poonthurayil vala veeshana kaanoolle (2) vela peshi niraykkana koodelu meenaanenki pedakkoolle meenaanenki pedakkoolle (Anthikkadapporathu ... ponathaane) Kadalinakkareyezhilam paalayilaayiram mottu viriyoole- aayiram mottiloranjaazhi thenunnaanomana vandu muraloolle (2) akkareyikkareyodiyozhukunnorodi vallamorungoolle - minnum valayile chippiyilithiri muthu kidannu thelangoolle (2) muthu kedannu thelangoolle muthu kedannu thelangoolle (Anthikkadapporathu ... ponathaane) Thaarithakkidi naakkili mukkili thottu kalikkana kadalil kuttika- lakkare muthu kanakkoru kochu kidaathanudichu varunnathu kandu malarppodi thatti kalapila koottana thaalathumpikalaay vilikke parayachendakalalari tharikida melamadichu muzhakkum neram chaakara vanna kanakku manappuramaake thimikida thimruthathey (Thaarithakkidi ... thimruthathey) Njaanum kette njaanum kande avanavaninnu kalampiya nerathente kinaavilorampili vallamirangiyorungi yanangiyirampiyakampadi koottaan athilu mithilumaadam maanathonikalozhuki thulliyuranju kodumpiri kondoru thalatharikida thimruthathey Thurakalilinnoru thudikulimelathaayampakayude chempada muruki kannaalikalude kaalithattakalideyideyilaki thudalukalozhuki athimarathin keezhe tharayilorappothikkari nallathu paadi Thurakalilinnoru thudikulimelathaayampakayude chempada muruki kannaalikalude kaalithattakalideyideyilaki thudalukalozhuki athimarathin keezhe tharayilorappothikkari nallathu paadi thandedu valayedu parayedu vadamedu mozhikalilalayude thakiladi muruki (2) tharikida thimruthathey thaakida thimruthathey dhimikida thimruthathey | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ് അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ് ആരാണ് ഞാനല്ല പരുന്തല്ല തെരകളല്ല ചെമ്മാനം വാഴണ തൊറയരന്‍ അങ്ങേക്കടലില് പള്ളിയൊറങ്ങാന്‍ മൂപ്പര് പോണതാണേ (അന്തിക്കടപ്പുറത്ത് ... ആരാണ്) മരനീരും മോന്തിനടക്കണ ചെമ്മാനത്തെ പൊന്നരയന്‍ (2) നീട്ടിത്തുപ്പിയതാണേലിത്തുറ മണലെല്ലാം പൊന്നാകൂലേ മാനത്തെ പൂന്തുറയില്‍ വലവീശണ കാണൂലേ (2) വെലപേശി നിറയ്ക്കണ കൂടേല് മീനാണെങ്കിപ്പെടയ്ക്കൂലേ മീനാണെങ്കിപ്പെടയ്ക്കൂലേ.... (അന്തിക്കടപ്പുറത്ത് ... പോണതാണേ) കടലിനക്കരെയേഴിലംപാലയിലായിരം മൊട്ടു വിരിയൂലേ- ആയിരം മൊട്ടിലൊരഞ്ഞാഴിത്തേനുണ്ണാനോമനവണ്ടു മുരളൂലേ (2) അക്കരെയിക്കരെയോടിയൊഴുകുന്നൊരോടിവള്ളമൊരുങ്ങൂലേ- മിന്നും വലയിലെ ചിപ്പിയിലിത്തിരി മുത്തു കിടന്നു തെളങ്ങൂലേ (2) മുത്തു കിടന്നു തെളങ്ങൂലേ - മുത്തു കിടന്നു തെളങ്ങൂലേ (അന്തിക്കടപ്പുറത്ത് ... പോണതാണേ) താരിത്തക്കിടി നാക്കിളിമുക്കിളി തൊട്ടുകളിക്കണ കടലിന് കുട്ടിക- ളക്കരെ മുത്തുകണക്കൊരു കൊച്ചുകിടാത്തനുദിച്ചുവരുന്നതു കണ്ട് മലര്‍പ്പൊടിതട്ടി കലപില കൂട്ടണ താളത്തുമ്പികളായി വിളിക്കെ പറയച്ചെണ്ടകളലറിത്തരികിടമേളമടിച്ചുമുഴക്കും നേരം ചാകര വന്നകണക്കു മണപ്പുറമാകെത്തിമികിട തിമൃതത്തെയ് (താരിത്തക്കിടി ... തിമൃതത്തെയ്) ഞാനും കേട്ടേ ഞാനും കണ്ടേ അവനവനിന്നു കലമ്പിയ നേരത്തെന്റെ കിനാവിലൊരമ്പിളിവള്ളമിറങ്ങിയൊരുങ്ങി- യനങ്ങിയിരമ്പിയകമ്പടികൂടാന്‍ അത്തിലു- മിത്തിലുമാടം മാനത്തോണികളൊഴുകി തുള്ളിയുറഞ്ഞു കൊടുമ്പിരികൊണ്ടൊരു താളത്തരികിട തിമൃതത്തെയ് തുറകളിലിന്നൊരു തുടികുളിമേളത്തായമ്പകയുടെ ചെമ്പട മുറുകി കന്നാലികളുടെ കാലിത്തട്ടകളിടെയിടെയിളകി തുടലുകളൊഴുകി അത്തിമരത്തിന് കീഴേ തറയിലൊരപ്പോത്തിക്കരി നല്ലതുപാടി തുറകളിലിന്നൊരു തുടികുളിമേളത്തായമ്പകയുടെ ചെമ്പട മുറുകി കന്നാലികളുടെ കാലിത്തട്ടകളിടെയിടെയിളകി തുടലുകളൊഴുകി അത്തിമരത്തിന് കീഴേ തറയിലൊരപ്പോത്തിക്കരി നല്ലതുപാടി തണ്ടെട് വളയെട് പറയെട് വടമെട് മൊഴികളിലലയുടെ തകിലടി മുറുകി (2) തരികിട തിമൃതത്തെയ് താകിട തിമൃതത്തെയ് ധിമികിട തിമൃതത്തെയ് |
Other Songs in this movie
- Raajahamsame
- Singer : KS Chithra | Lyrics : Kaithapram | Music : Johnson
- Ragadevanum
- Singer : KS Chithra, MG Sreekumar | Lyrics : Kaithapram | Music : Johnson