View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാദം മണിനാദം ...

ചിത്രംനാടോടി (1992)
ചലച്ചിത്ര സംവിധാനംതമ്പി കണ്ണന്താനം
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010
നാദം മണിനാദം പ്രണവശ്രീമണിനാദം
ചേതോഹരനാദം
ഹൃദയാകാശമുണർന്നൂ
തേടീ മമ ഗാനം തവ ഹൃദയകമല
നിഹിതമധുരമധുകണം (നാദം....)

മലർ വീണ ചൊരിയും
മനോജ്ഞമീ സ്വരം
പികനാദമായിതാ
പ്രപഞ്ചവീണയിൽ
സ്വരതരംഗമായ് സാഗരനടനകേളിയിൽ
മഴമുകിലിൻ തുടിയിൽ
തടിനിയുടെ ഗതിയിൽ
അരിയ തുഹിന കണിക പൊഴികേ
അതിലുമീ നാദം സംഗീതം


തൃക്കൈവിരലുകൾ പൊൽത്താമരയായ്
മുദ്രാമലരുകൾ പൂത്തുലയും
തൃക്കാലടികളിൽ ധിം ധിം ദ്രുതതര
താളം ത്രിഭുവനമാടുകയായ്
പാടുന്നൂ മുറിവേൽക്കുമ്പോൽ വന
വീഥിയിലീ മുള പാടുകയായ്
ഉയിരിൻ താപമുതിർന്നൂ‍ മേഘമേ നീ
മഴയുടെ കളരവമായ്
കുളിരു പെയ്തു മനസ്സിൻ മണ്ണിൽ
നാദം നാദശ്രുതിലയമായ്


ഉയിരിലെ മുറിവിലെ രുധിരമിതറിയുക
മുരളിയിലൊഴുകുകയായ്
ഇതു സുഖനിമിഷമിതിനി വിട പറയുക
പ്രിയതരമുരളിക നീ
ഇതു വഴി ഇനി വരികിൽ
ഒരു ചെറു മുരളി തരൂ
പാടുവാൻ ഇനി വീണ്ടും
പാടുവാൻ ഒരു ഗാനം




Added by ജിജാ സുബ്രഹ്മണ്യൻ on December 22, 2010

Naadam maninaadam pranavasree maninaadam
chethohara nadam
hrudayaakaashamunarnnu
thedee mama gaanam thava hrudayakamala
nihitha madhura madhu kanam
(Naadam...)

Malarveena choriyum
manonjamee swaram
pikanaadamaayithaa
prapanchaveenayil
swaratharamgamaayi saagara nadana keliyil
mazhamukilin thudiyil
thadiniyude gathiyil
ariya thuhina kanika pozhike
athilumee naadam samgeetham

Thrikkai viralukal polthaamarayaay
mudraamalarkukal poothulayum
thrikkaaladikalil dhim dhim druthakara
thaalam thribhuvamaadukayaay
paadunnu murivelkkumpol vana
veedhiyilee mula paadukayaay
uyirin thaapamuthirnnu meghame nee
mazhayude kalaravamaay
kuliru peythu manassin mannil
naadam naada sruthilayamaay

Uyirile murivile rudiramithariyuka
muraliyilozhukukayaay
ithu sukhanimishamithini vida parayuka
priyatharamuralika nee
ithuvazhi ini varikil
oru cheru murali tharoo
paaduvaan ini veendum
paaduvaan oru gaanam



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തമ്പ്രാന്റെ
ആലാപനം : കെ എസ്‌ ചിത്ര, മലേഷ്യ വാസുദേവന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ദൂരെ ദൂരെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കുഞ്ഞു പാവയ്ക്കിന്നല്ലോ
ആലാപനം : എം ജി ശ്രീകുമാർ, സി ഒ ആന്റോ, മിന്‍മിനി   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
താലോലം
ആലാപനം : കെ ജി മാര്‍കോസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
താലോലം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌