View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാരോ ...

ചിത്രംകള്ളനും പോലീസും (1992)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on November 12, 2010
 


ആരാരോ വർണ്ണങ്ങൾ കോലമിടും വാനം തേടിപ്പോയി നീയും ഞാനും
ആരാരോ ആകാശം മനസ്സാണെന്നർത്ഥം ചൊല്ലിപ്പോയി നീയും ഞാനും
മാനത്തിന്നതിരില്ല മനസ്സിന്നും അളവില്ല
എഴുതുന്നു ചിത്രങ്ങൾ കോടി കോടി
രാഗത്തിൻ സുഖമേങ്ങും താളത്തിൻ ലയമേങ്ങും
ഉണരുന്നു ഗാനത്തിൻ പൂരം പൂരം


കണ്ണിൻ കണ്ണു തുറന്നപ്പോൾ കാണായീ നക്ഷത്രം
ഉള്ളിന്നുള്ളു തുറന്നപ്പോൾ പാരെല്ലാം പാലാഴി
തമ്മിലറിഞ്ഞു പുണർന്നപ്പോൾ പുളകത്തിൻ പൂന്തോട്ടം
സ്വർണ്ണം നേടിയ ഗന്ധം പോൽ മുഗ്ദ്ധം നിന്നനുരാഗം
ചന്ദ്രിക നിന്നിൽ വഴിയുകയായ് കളഭത്തിൻ കുളിരായി
മൊട്ടുകളുള്ളിൽ പിടയുകയായ് നിറയാനായ് വിടരാനായ്
ഈ ചിത്രം, ഇനി മായരുതേ ഈ രാവിൻ ഇതൾ കൊഴിയരുതേ
(ആരാരോ..)


നീയാം പുഷ്പവിമാനത്തിൽ എൻ യാനം തുടരുന്നു
നിന്നെ വാനിലുയർത്തുമ്പോൾ ഞാനെന്നെയറിയുന്നു
പെണ്ണിൻ പെണ്മയിലലിയുമ്പോൾ സംഗീതം പെയ്യുന്നു
ഗാനത്തിന്റെ ലയത്തിൽ നാം നവലോകം കാണുന്നു
മേളച്ചുവടിൽ താരമ്പൻ പൂവർഷം പെയ്യുന്നു
മണ്ണും വാനവുമൊന്നാകും മായയിൽ നാം മുഴുകുന്നു
ഈ രാഗം ഇനി മായരുതേ ഈ ജന്മം നാം പിരിയരുതേ
(ആരാരോ..)



Added by ജിജാ സുബ്രഹ്മണ്യൻ on November 12, 2010
 











Aaroaaro varnnangal kolamidum
Vaanam thedi poyi neeyum njaanum
Aaraaro aakaasam manassanennartham
Chollippoyi neeyum njaanum
Maarathinnathirilla manassinum alavilla
Vidarunnu chithrangal kodi kodi
raagathin sukhamengum
Thaalathin layamengum
unarunnu gaanathin pooram pooram




Kannin kannu thurannappol kanaayee nakshathram
Ullinullu thurannappol paarellaam paalaazhi
Thammilarinju punarnnappol pulakathin poonthottam
Swarnnam nediya gandam pol
Mudgham ninnanuragam
chandrika ninnil vazhiyukayaay
Kalabhathin kulraayi
mottukalullil pidayukayaay
Nirayanaay vidaraanaay
ee chithram ini maayaruthe
Ee raavin ithal kozhiyaruthe
(aaraaro)



Neeyaam pushpavimanathil en yaanam thudarunnu
Nine vaaniluyarthumbol njaanenneyariyunnu
Pennin penmayilaliyumbol sangeetham peyyunnu
Gaanathinte layathil naam navalokam kaanunnu
Melavhuvadil thaaramban
Poovarsham peyyunnu
mannum vaanavumonnaakum
Maayayil naam muzhukunnu
Ee raagam ini maayaruthe
ee janmam naam piriyaruthe
(aaraaro)






ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പിന്നെയും പാടിയോ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രവീന്ദ്രന്‍
ആലോലം ഓലോലം
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രവീന്ദ്രന്‍
കളിക്കാം നമുക്കു കളിക്കാം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രവീന്ദ്രന്‍
പിന്നെയും പാടിയോ
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : രവീന്ദ്രന്‍