View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാവു പാതിപോയി മകനേ ഉറങ്ങു നീ ...

ചിത്രംചെപ്പടിവിദ്യ (1993)
ചലച്ചിത്ര സംവിധാനംജി എസ് വിജയൻ
ഗാനരചനബിച്ചു തിരുമല
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ ജെ യേശുദാസ്, സുജാത മോഹന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 24, 2010

രാവു പാതി പോയ് മകനേ ഉറങ്ങൂ നീ
മനസ്സിൻ ചില്ലയിൽ ഉഷസ്സിൻ പൂവുമായ്
പഴഞ്ചൊല്ലു പോലെ നീ വാവോ
കൈക്കുഞ്ഞേ പൊൻ കുഞ്ഞേ
(രാവു...)

വഴിയോരങ്ങൾ തോറും വലിയോർ ചെയ്ത പാപം
പിഴ മൂളുന്നു സ്വന്തം പിറവിജാതകങ്ങൾ
നിഴലാടും നിലാവിൽ ഒരുപാതി
കരി പൂശും കിനാവിൽ മറുപാതി
കതിർ ചൊന്നപോലെ നീ വാവോ
ആരാരോ ആരാരോ ആ..ആ
ചായുറങ്ങൂ നീ സമയം വിരാചിയിൽ
(രാവു ..)

അഴലിൻ രാത്രി മായും പകലിൻ രാജ്യമാകും
അറിയാ സ്നേഹമുള്ളിൽ അലിയും കാലമാകും
മകനേ നിൻ കിനാവിൻ മുറിവെല്ലാം
കനിവോലും കരങ്ങൾ തഴുകുമ്പോൾ
അനുഭൂതിയോടെ നീ വാവോ
വാവാ‍വോ വാവാവോ
സ്വന്ത ബന്ധനം അറിയില്ല നിൻ മനം(രാവു..)

Added by devi pillai on January 5, 2011

raavu poyi makane urangu nee
manassin chillayil ushassin poovumaay
pazhanchollu pole nee vaavo
kaikkunje pon kunje

vazhiyoranga, thoru valiyor cheytha paapam
pizha moolunnu swantham piravijaathakangal
nizhalaadum nilaavil orupaathi
karipooshum kinaavil marupaathi
kathir chonnapole nee vaavo
aaraaro aaraaro aa...
chaayurangu nee samayam viraachiyil

azhalil raathri maayum pakalin raajyamaakum
ariyaa snehamullil aliyum kaalamaakum
makane nin kinaavin murivellaam
kanivolum karangal thazhukumpol
anubhoothiyode nee vaavo
vaavaavo vaavaavo
swantha bandhanam ariyilla nin manam


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെറുമൊരു മോഷ്ടാവായ
ആലാപനം : ജോണ്‍സണ്‍   |   രചന : കെ അയ്യപ്പപണിക്കര്‍   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കൊഞ്ചും കുയിലെ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌