View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thakilum ...

MovieArthana (1993)
Movie DirectorIV Sasi
LyricsGireesh Puthenchery
MusicSP Venkitesh
SingersUnni Menon

Lyrics

Added by madhavabhadran on November 26, 2011
 
തകിലും പൊല്‍ത്തുടിയും കൊമ്പും കുഴലും മദ്ദളവും
മേളം മുറുകും പൂപ്പന്തലിന്നുള്ളില്‍ വാ
(തകിലും)
കരളില്‍ പൊന്‍വളയും തളയും
ചടുലം ചാഞ്ചാടും നേരം
മന്ദം നെഞ്ചില്‍ തഞ്ചിക്കൊഞ്ചും
പതംഗം പാടിയോ
തകിലും പൊല്‍ത്തുടിയും കൊമ്പും കുഴലും മദ്ദളവും
മേളം മുറുകും പൂപ്പന്തലിന്നുള്ളില്‍ വാ വാ

സോപാനം പാടും തേവാരക്കാവില്‍
പുണ്യാഹം പെയ്യും യാമം
ഗന്ധര്‍വ്വന്‍ തുന്നും തില്ലാനത്തൂവല്‍
മെയ്യാകെ ചാര്‍ത്തും നേരം
ബന്ധുര നകര്‍ത്തിമാര്‍ - തംതാന തനാന
രംഭതിലോത്തമാര്‍ - തംതാന തനാന
ശൃംഗതരംഗമൃദംഗലയങ്ങളിലൊരു ഞൊടി
അടിമുടി സുമശലഭപരവശരായു്
(തകിലും)

തകിലും പൊല്‍ത്തുടിയും കൊമ്പും കുഴലും മദ്ദളവും
മേളം മുറുകും പൂപ്പന്തലിന്നുള്ളില്‍ വാ
(തകിലും)
കരളില്‍ പൊന്‍വളയും തളയും
ചടുലം ചാഞ്ചാടും നേരം
വര്‍ണ്ണദളങ്ങളണിഞ്ഞമനസ്സിലൊ -
രസുലഭലഹരികളടിമുടി പകരുകയായു്

കുന്നോളും മൂടും നെഞ്ചോരം നീളേ
ശൃംഗാരം പെയ്യും യാമം
മിന്നാരം മിന്നും കണ്‍കോണില്‍ പോലും
കല്‍ഹാരം പൂക്കും നേരം
മായികമുദ്രയുമായു് - തംതാന തനാന
നവരസദീപ്തിയുമായു് തംതാന തനാന
നിന്റെ ഹൃദന്തതടങ്ങളിലെന്നുടെ
തരളിതതാണ്ഡവദമരുകമുണരുകയായു്

തകിലും പൊല്‍ത്തുടിയും കൊമ്പും കുഴലും മദ്ദളവും
മേളം മുറുകും പൂപ്പന്തലിന്നുള്ളില്‍ വാ
(തകിലും)
കരളില്‍ പൊന്‍വളയും തളയും
ചടുലം ചാഞ്ചാടും നേരം
നാട്ട്യവിലോലതരാഗുലിയേകു -
മൊരതിശയമെഴുതിയ കവിതയിതൊഴുകയായു്

Other Songs in this movie

Kaathoramaaro
Singer : KJ Yesudas, KS Chithra   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh
Kathiridum
Singer : KJ Yesudas   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh
Kaathoramaam
Singer : KJ Yesudas   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh
Varnathodu Viral
Singer : KJ Yesudas, KS Chithra   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh
Kaathoramaaro (Pathos)
Singer : KJ Yesudas, KS Chithra   |   Lyrics : Gireesh Puthenchery   |   Music : SP Venkitesh
Om Goureeshankara [Bit]
Singer : KS Chithra   |   Lyrics :   |   Music : SP Venkitesh