View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആതിര വരവായി ...

ചിത്രംതുടര്‍കഥ (1991)
ചലച്ചിത്ര സംവിധാനംഡെന്നിസ് ജോസഫ്‌
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Sreedevi Pillai

Aathira varavaayi ponnaathira varavaayi
nilayude pulinavuminnaalolam
azhakodu kamaladalam neettunnu
mangallyahaaram devikku chaarthaan
manju swarangal korthoru haaram
sreeraagamaay..
(Aathira varavaay....)

Orukaalil kaanchana kaalchilambum
marukaalil karinaaga kaalthaalayum..(2)
ulppulakam thudi kottunnuvo..
paalthirakal nadamaadunnuvo..
kanalo nilaavo uthirunnulakaake..
(Aathira varavaay....)

Thaaraapadhangalil ninnirangi
thaanuyarnnaadum padangalumaay
maanasamaakum thiruvarangil
aananda laasyam innaadaan varu..
pookkudayaay gaganam pularkaalakaanthiyaniye
paarthalamaakeyithaa sivashakthi thaandavam
dhirana dheemthanana dhirana dheemthanana dhim dhim dhim
thanana dheem dhirana dheem dhiranana dheem...aaaaa

Aathira varavaayi ponnaathira varavaayi
nilayude pulinavuminnaalolam
azhakodu kamaladalam neettunnu..

 
വരികള്‍ ചേര്‍ത്തത്: വികാസ്

ആതിര വരവായി
പൊന്നാതിര വരവായി
നിളയുടെ പുളിനവുമിന്നാലോലം
അഴകൊടു കമലദളം നീട്ടുന്നു
മംഗല്യഹാരം ദേവിയ്ക്കു ചാര്‍ത്താന്‍
മഞ്ജുസ്വരങ്ങള്‍ കോര്‍ത്തൊരു ഹാരം
ശ്രീരാഗമായ്...
(ആതിര)

ഒരു കാലില്‍ കാഞ്ചനക്കാല്‍ച്ചിലമ്പും
മറുകാലില്‍ കരിനാഗക്കാല്‍ത്താളവും
ഉള്‍പ്പുളകം തുടികൊട്ടുന്നുവോ?
പാല്‍ത്തിരകള്‍ നടമാടുന്നുവോ?
കനലോ നിലാവോ ഉതിരുന്നുലകാകെ?
(ആതിര)

താരാപഥങ്ങളില്‍ നിന്നിറങ്ങി
താണുയര്‍ന്നാടും പദങ്ങളുമായ്
മാനസമാകും തിരുവരങ്ങില്‍
ആനന്ദലാസ്യമിന്നാടാന്‍ വരൂ
പൂക്കുടയായ് ഗഗനം
പുലര്‍‌കാലകാന്തിയണിയേ
പാര്‍ത്തലമാകെയിതാ ശിവശക്തിതാണ്ഡവം
ധിരന ധീംതനന ധിരന ധീംതനന ധീം ധീം ധീം
തനന ധീം ധിരന ധീം ധിരനന ധീം
(ആതിര)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അളകാപുരിയിൽ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ശരറാന്തൽ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മാണിക്യ കുയിലേ
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
മഴവില്ലാടും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കൃഷ്ണ ചന്ദ്ര രാധ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌