View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലാമ്പല്‍ ...

ചിത്രംസുന്ദരിക്കാക്ക (1991)
ചലച്ചിത്ര സംവിധാനംമഹേഷ്‌ സോമന്‍
ഗാനരചനകൈതപ്രം, പ്രദീപ് അഷ്ടമിച്ചിറ
സംഗീതംജോണ്‍സണ്‍
ആലാപനംഎം ജി ശ്രീകുമാർ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on September 30, 2011

നീലാമ്പൽ പൂവിതളായ് നിൻ മിഴിനാളം
രാപ്പാടും കിളിനാദം നിൻ മൊഴിയായ്
പൊന്മാനുണരും നിൻ വദനം
കോമളരാവിൻ തിങ്കൾക്കല പോലെ
രാഗമയീ പുലരാ പുലരും നിനവിൽ സ്വപ്നം കാണും
(നീലാമ്പൽ.......)

കാനാൻ തുടിക്കെ നീയെന്റെ മാറിൽ
മലരായ് മധുവായ് അറിയാ പൊരുളായ് (2)
ശോശന്ന പൂനിറം തേടും
അരയന്ന പേട തൻ അഴകിൽ (2)
നിൻ പൂമേനിയിൽ എന്നോമലേ
എൻ രാവുലയും താളം
(നീലാമ്പൽ.......)

മിണ്ടാൻ കൊതിക്കേ മിഴിയൊന്നിടഞ്ഞു
പനിനീർ മഴ തൻ കുളിരായ് മനമാകെ (2)
മോഹപ്പൊൻവേളിയിൽ പോലും
തളിരായ തളിരെല്ലാം പൂത്തു (2)
നിൻ പുതുമോടിയിൽ ആരോമലേ
എന്നുള്ളുലയും ചന്തം
(നീലാമ്പൽ.......)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on September 30, 2011
 
Neelaambal poovithalaay nin mizhinaalam
Raappaadum kilinaadam nin mozhiyaay
ponmaanunarum nin vadanam
komalaraavin thinkalkkala pole
raagamayee pularaa pularum ninavil swapnam kaanum
(Neelaambal poovithalaay.....)

Kaanaan thudikke neeyente maaril
malaraay madhuvaay ariyaaporulaay
shoshanna pooniram thedum
arayanna peda than azhakil
nin poomeniyil ennomale
en raavulayum thaalam
(Neelaambal poovithalaay.....)

Mindaan kothikke mizhiyonnidanju
Panineermazha than kuliraayi manamaake
mohapponveliyil polum
thaliraaya thalirellaam poothu
nin puthumodiyil aaromale
ennullulayum chantham
(Neelaambal poovithalaay.....)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏഴാം സ്വര്‍ഗം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം, പ്രദീപ് അഷ്ടമിച്ചിറ   |   സംഗീതം : ജോണ്‍സണ്‍
ഒരു ജന്മമാം ഉഷസന്ധ്യയായ്
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം, പ്രദീപ് അഷ്ടമിച്ചിറ   |   സംഗീതം : ജോണ്‍സണ്‍