View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചക്രവാളത്തിന്‍ [കുഞ്ചാക്കോയുടെ ഓര്‍മ്മയ്ക്ക്] ...

ചിത്രംമല്ലനും മാതേവനും (1976)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംപട്ടണക്കാട് പുരുഷോത്തമന്‍

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മേലെ മാനത്തെ തേര് നീലക്കുന്നിന്റെ ചാരെ
എത്തിയ നേരം ഭൂമിയില്‍ ഉത്സവമേളം
ഇത്തിരി നേരം നിന്നേ നിന്നേ പോ തെന്നലേ

മുന്തിരി വല്ലികളുലയുമ്പോള്‍ കുമ്പിള് നീര്‍ത്തിയ പുലര്‍കാലം
പാടിയ നാടന്‍ ശീലുകളില്‍ മാതള അല്ലികള്‍ ഉതിരുമ്പോള്‍
മാധുരിയൂറിയ കിളിമകള് നാവിലുണര്‍ത്തിയ കളമൊഴികള്‍
അമ്മലയാണോ ഇമ്മലയാണോ മണ്ണിനു നല്‍കി സൌഭാഗ്യം
തോരണം ചാര്‍ത്തി താവളം തേടി
ഇത് വഴി പോരുക പോരുക നീ (മേലെ മാനത്തെ)

കല്പക വാടികളുലയുമ്പോള്‍ കസ്തൂരി കണി പൊഴിയുമ്പോള്‍
നിറയെ നിരയുടെ കൂമ്പാരം
ചിത്തിര മഞ്ചല് നീങ്ങുമ്പോള്‍ പൂത്തിരി കത്തിയ പാതകളില്‍
വില്പന മേളം തിരു തകൃതി
അക്കരെ പോകും ചന്ദനക്കാറ്റേ ഇക്കരെയാണേ തൈപ്പൂയം
ചെന്തമിഴ് ചൊല്ലും സുന്ദരിയാളേ
ഇത് വഴി പോരുക പോരുക നീ (മേലെ മാനത്തെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടാലഴകുള്ള
ആലാപനം : പി സുശീല, പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കുളിര് കുളിര്
ആലാപനം : ജയശ്രീ, പട്ടണക്കാട് പുരുഷോത്തമന്‍   |   രചന : പൂച്ചാക്കൽ ഷാഹുല്‍ ഹമീദ്   |   സംഗീതം : കുമരകം രാജപ്പന്‍
ജ്യോതിർമയി
ആലാപനം : കോറസ്‌, ജയശ്രീ   |   രചന : പൂച്ചാക്കൽ ഷാഹുല്‍ ഹമീദ്   |   സംഗീതം : കുമരകം രാജപ്പന്‍
ഒട്ടിയവയറ്റിലെ
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പ്രണയമലര്‍ക്കാവില്‍
ആലാപനം : കെ ജെ യേശുദാസ്, കെ പി ബ്രഹ്മാനന്ദൻ, സെല്‍മ ജോര്‍ജ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കളിക്കുട്ടിപ്രായം പടി കടന്നു
ആലാപനം : പി സുശീല, കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍