മണ്‍ചിരാതുകള്‍ ...
ചിത്രം | കിഴക്കുണരും പക്ഷി (1991) |
ചലച്ചിത്ര സംവിധാനം | വേണു നാഗവള്ളി |
ഗാനരചന | കെ ജയകുമാര്‍ |
സംഗീതം | രവീന്ദ്രന് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by jacob.john1@gmail.com on October 29, 2009 Ready one, one two three four (humming- chorus) മണ്‍ചിരാതുകള്‍ ചൂടും മന്ദഹാസമായ് വിരിയും ആദ്യ താരകള്‍ മൂളും ആര്‍ദ്ര ഗാനമായ് ഉണരും സാന്ധ്യ മുകിലിന് സ്വര്‍ണ്ണ ഞൊറികള്‍ നീന്തി വരും എന്‍ മൌന സംഗീതം മണ്‍ചിരാതുകള്‍ ചൂടും മന്ദഹാസമായ് വിരിയും ആദ്യ താരകള്‍ മൂളും ആര്‍ദ്ര ഗാനമായ് ഉണരും (humming- chorus) ഇന്ദ്രചാപം വിണ്ണിലെഴുതും വര്‍ണ്ണകാവ്യം അലിയുമിരുളിന് തീരങ്ങളില്‍ പഴയ കഥകള്‍ ചിറകു തിരയും പവിഴ രാവിന് ഹൃദയ സുരഭി യാമങ്ങളില്‍ ഒരു പൂവിനാത്മ ബാഷ്പമായ്, ഒരു രാവിനേകതാരമായ് ചൊരിയുന്ന സാന്ത്വനങ്ങളായ്, അടരുന്ന തേന്‍കണങ്ങളായ് കാലം കൂടൊരുക്കും ഗാനം മണ്‍ചിരാതുകള്‍ ചൂടും മന്ദഹാസമായ് വിരിയും ആദ്യ താരകള്‍ മൂളും ആര്‍ദ്ര ഗാനമായ് ഉണരും (humming- chorus) കിളികളൊഴിയും ശിഖരമറിയും ഒരു നൊമ്പരം ഇലകളടരും ശിശിരങ്ങളില്‍ സ്മൃതി വീചികള്‍ തഴുകിയണയും ഒരു തൂവലും അമൃതനദി തന് പുളിനങ്ങളില്‍ പിരിയാത്ത പിന് നിലാവിലും , രാകാറ്റിന് ഈറന്‍ മാറിലും നനവാര്‍ന്ന മണ്ണിന് ചുണ്ടിലും, പൊടിയാത്ത കണ്ണു നീരിലും കാലം കൂടൊരുക്കും ഗാനം മണ്‍ചിരാതുകള്‍ ചൂടും മന്ദഹാസമായ് വിരിയും ആദ്യ താരകള്‍ മൂളും ആര്‍ദ്ര ഗാനമായ് ഉണരും സാന്ധ്യ മുകിലിന് സ്വര്‍ണ്ണ ഞൊറികള്‍ നീന്തി വരും എന്‍ മൌന സംഗീതം മണ്‍ചിരാതുകള്‍ ചൂടും മന്ദഹാസമായ് വിരിയും ആദ്യ താരകള്‍ മൂളും ആര്‍ദ്ര ഗാനമായ് ഉണരും ---------------------------------- Added by jacob.john1@gmail.com on October 29, 2009 Ready one, one two three four (humming- chorus) Manchiraathukal choodum mandahaasamaay viriyum Aadya thaarakal moolum aardra gaanamaay unarum Saandhya mukilin swarna njorikal Neenthi varum en mouna sangeetham Manchiraathukal choodum mandahaasamaay viriyum Aadya thaarakal moolum aardra gaanamaay unarum (humming- chorus) Indrachaapam vinnilezhuthum varnnakaavyam aliyumirulin theerangalil pazhaya kathakal chiraku thirayum pavizha raavin hrudhaya surabhi yaamangalil oru poovinaathma baashpamaay, oru raavineka thaaramaay choriyunna saanthwanangalaay, adarunna then kanangalaay kaalam koodorukkum gaanam Manchiraathukal choodum mandahaasamaay viriyum Aadya thaarakal moolum aardra gaanamaay unarum (humming- chorus) Kilikalozhiyum shikharamariyum oru nombaram ilakaladarum Shishirangalil smrithi veechikal thazhukiyanayum oru thoovalum Amrutha nadi than pulinangalil piriyaatha pin nilaavilum, Raa kaattin eeran maarilum nanavaarnna mannin chundilum, Podiyaatha kannu neerilum kaalam koodorukkum gaanam Manchiraathukal choodum mandahaasamaay viriyum Aadya thaarakal moolum aardra gaanamaay unarum Saandhya mukilin swarna njorikal Neenthi varum en mouna sangeetham Manchiraathukal choodum mandahaasamaay viriyum Aadya thaarakal moolum aardra gaanamaay unarum |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സൗപര്‍ണ്ണികാമൃത
- ആലാപനം : കെ ജെ യേശുദാസ് | രചന : കെ ജയകുമാര്‍ | സംഗീതം : രവീന്ദ്രന്
- അരുണ കിരണ
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് | രചന : കോന്നിയുര്‍ ഭാസ് | സംഗീതം : രവീന്ദ്രന്
- ഹേ കൃഷ്ണ
- ആലാപനം : കെ എസ് ചിത്ര, കോറസ് | രചന : കെ ജയകുമാര്‍ | സംഗീതം : രവീന്ദ്രന്
- സൌപര്‍ണ്ണികാമൃത
- ആലാപനം : മിന്മിനി | രചന : കെ ജയകുമാര്‍ | സംഗീതം : രവീന്ദ്രന്
- കിഴക്കുണരും പക്ഷി
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : കെ ജയകുമാര്‍ | സംഗീതം : രവീന്ദ്രന്
- അരുണ കിരണ(F Dom)
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര | രചന : കോന്നിയുര്‍ ഭാസ് | സംഗീതം : രവീന്ദ്രന്